കോടതിയും മുഖം തിരിച്ചതോടെ കേന്ദ്രത്തിന് വീണ്ടും നിവേദനം നൽകി കാത്തിരിക്കുകയാണ് മുതിർന്ന പൌരന്മാർ. 

ചെന്നൈ: കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ റെയിൽവേ ഒഴിവാക്കിയ ടിക്കറ്റ് നിരക്കിലെ ഇളവ് പുന:സ്ഥാപിക്കാത്തതിൽ പ്രതിഷേധവുമായി മുതിർന്ന പൗരന്മാർ. സുപ്രിംകോടതിയും മുഖം തിരിച്ചതോടെ കേന്ദ്രത്തിന് വീണ്ടും നിവേദനം നൽകി കാത്തിരിക്കുകയാണ് ഇവർ. വയോജന സൗഹൃദമെന്ന് മേനി നടിക്കുമ്പോഴാണ് ഈ അവഗണന.

ബിസിനസ് ആവശ്യത്തിനായി 40 വർഷം മുൻപാണ് പ്രദീപ്‌ സിംഗിവി ഗുജറാത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് മാറിയത്. ഇപ്പോൾ മാസത്തിൽ ഒരിക്കലെങ്കിലും ഭാര്യക്കൊപ്പം നാട്ടിലേക്ക് പോകും. ഓരോ തവണയും പോയിവരാൻ 8000 രൂപയോളം വേണം. കൊവിഡ് കാലത്ത് യാത്രകൾ നിരുത്സാഹപ്പെടുത്താനെന്ന പേരിൽ ടിക്കറ്റ് നിരക്കിലെ ഇളവുകൾ റദ്ദാക്കിയ ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നത് പ്രദീപിനെ പോലുള്ളവർക്ക് തിരിച്ചടിയാണ്

60 വയസ്സിനു മുകളിലുള്ള പുരുഷന്മാർക്ക് 40 ശതമാനവും 58 വയസ്സിൽ കൂടുതലുള്ള സ്ത്രീകൾക്ക് 50 ശതമാനവും ടിക്കറ്റ് നിരക്ക് ഇളവാണ് നേരത്തെ ഉണ്ടായിരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം എട്ട് കോടിയോളം സീനിയർ സിറ്റിസൻസിന് യാത്രാഇളവ് നൽകിയില്ല എന്നാണ് റെയില്‍വെ തന്നെ വ്യക്തമാക്കുന്നത്. ഇതിലൂടെ 2242 കോടിയുടെ അധിക ലാഭം കിട്ടിയെന്നും വിവരാവകാശ രേഖകള്‍ തെളിയിക്കുന്നു. ഈ അധികലാഭം വെണ്ടെന്നുവെയ്ക്കാൻ മടിക്കുകയാണ് റെയില്‍വെ. തീരുമാനിക്കേണ്ടത് സർക്കാരാണെന്നാണ് കോടതി പറയുന്നത്. 

YouTube video player