ജോഹര്‍ എന്ന ഹാഷ്ടാഗില്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ ഒപ്പമാണ് വിവാദമായ കുറിപ്പ് നടി പങ്കുവെച്ചത്.

മുംബൈ: ഇന്ത്യയില്‍ ഒരു കാലത്ത് നിലനിന്നിരുന്ന സതി പ്രത സമ്പ്രദായത്തെ അനുകൂലിച്ച് നടിയും ടെലിവിഷന്‍ പെര്‍ഫോര്‍മറുമായ പായല്‍ റോത്തഗി നടത്തിയ പ്രസ്താവന വിവാദത്തിലേക്ക്. സതി അനാചാരമല്ലെന്നും സതി നിര്‍ത്തലാക്കിയ രാജാറാംമോഹന്‍ റോയ് രാജ്യദ്രോഹിയാണെന്നുമുള്ള പായലിന്‍റെ പരാമര്‍ശത്തിലാണ് ട്വിറ്ററില്‍ വിവാദം പുകയുന്നത്. 'ട്രൂത്ത് ബിഹൈന്‍ഡ് സതി പ്രത ഇന്‍ ഇന്ത്യ' എന്ന പേരില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് പായല്‍ സതി സമ്പ്രദായത്തെ അനുകൂലിച്ച് രംഗത്തെത്തിയത്.

ജോഹര്‍ എന്ന ഹാഷ്ടാഗില്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ ഒപ്പമാണ് വിവാദമായ കുറിപ്പ് നടി പങ്കുവെച്ചത്. 'മുഗള്‍ രാജാവായ ഖില്‍ജിയുടെ ഭരണകാലത്ത് റാണി പദ്മാവതിയുമായി ബന്ധപ്പെട്ടതാണ് ജോഹര്‍. ബ്രിട്ടീഷുകാര്‍ രാജാറാംമോഹന്‍ റോയിയെപ്പോലെയുള്ള രാജ്യദ്രോഹികളുടെ സഹായത്തോടെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ വേണ്ടിയാണ് സതിയെ നിര്‍ബന്ധിത ദുരാചാരമാക്കി മാറ്റിയത്. ഹിന്ദുക്കളില്‍ വിവാഹിതരായ സ്ത്രീകളെ മുഗള്‍ ഭരണാധികാരികള്‍ വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്നത് തടയാന്‍ വേണ്ടിയാണ് സതി എന്ന സമ്പ്രദായം മുമ്പോട്ട് വെച്ചത്. അത് സ്ത്രീകള്‍ തെരഞ്ഞെടുത്തത് ആയിരുന്നു. സതി സമൂഹത്തെ പുരോഗതിയെ പിന്നോട്ട് നയിക്കുന്നില്ല'- പായല്‍ ട്വിറ്ററില്‍ കുറിച്ചു. 

നടിയുടെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. സംഭവം വിവാദമായതോടെ നിലപാട് മാറ്റിയിരിക്കുകയാണ് പായല്‍ റോത്തഗി. താന്‍ സതിയെ മഹത്വവല്‍ക്കരിച്ചിട്ടില്ലെന്നും സതിയുടെ ചരിത്രം ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും പായല്‍ പറഞ്ഞു. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…