അല്‍വാറിലെ ഫുഡ് സേഫ്റ്റി അന്‍ഡ് സ്റ്റാന്‍ഡാര്‍ഡ് അതോറിറ്റിയുടെ ലാബില്‍ മെയ് 27നാണ് പരിശോധന നടന്നത്. വിഷയത്തില്‍ പതഞ്ജലിയുടെ പ്രതികരണം ഇനിയും എത്തിയിട്ടില്ല.


യോഗാചാര്യന്‍ ബാബാ രാം ദേവിന്‍റെ പതഞ്ജലി വില്‍ക്കുന്ന കടുക് എണ്ണ നിലവാരമില്ലാത്തതെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍. പതഞ്ജലിയുടെ സിംഗാനിയ ഓയില്‍ മില്‍ നല്‍കിയ അഞ്ച് സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയതിന് പിന്നാലെയാണ് രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ തീരുമാനം. പരിശോധനയ്ക്കായി എത്തിച്ച അഞ്ച് സാംപിളുകളും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതായി രാജസ്ഥാനിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് വിശദമാക്കുന്നു.

അല്‍വാറിലെ ഫുഡ് സേഫ്റ്റി അന്‍ഡ് സ്റ്റാന്‍ഡാര്‍ഡ് അതോറിറ്റിയുടെ ലാബില്‍ മെയ് 27നാണ് പരിശോധന നടന്നത്. വിഷയത്തില്‍ പതഞ്ജലിയുടെ പ്രതികരണം ഇനിയും എത്തിയിട്ടില്ല. ബുധനാഴ്ചയാണ് കടുക് എണ്ണയ്ക്ക് നിലവാരമില്ലെന്ന ലാബ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. രണ്ട് ആഴ്ചയ്ക്ക് മുന്‍പ് സിംഗാനിയ ഓയില്‍ മില്ലില്‍ നടത്തിയ പരിശോധനയില്‍ വലിയ അളവില്‍ എണ്ണ പാക്ക് ചെയ്യാനുള്ള കവറുകളും എണ്ണയും കണ്ടെത്തി സീല്‍ ചെയ്തിരുന്നു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona