സച്ചിന്‍ പൈലറ്റിനൊപ്പമുള്ളവരെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ നാളെ പുനസംഘടിപ്പിക്കുന്നത്. നിലവിലെ മന്ത്രിമാരില്‍ ഒരു വിഭാഗം തുടരുമ്പോള്‍  പൈലറ്റിനോട് ഒപ്പമുള്ളവരെയും ബിഎസ്പിയില്‍ നിന്നെത്തിയ എംഎല്‍എമാരില്‍ ചിലരെയും പുതിയതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. 

ദില്ലി: രാജസ്ഥാനിൽ (Rajasthan) മന്ത്രിസഭാ പുനസംഘടന നാളെ നടക്കും. ഇതിനു മുന്നോടിയായി എല്ലാ മന്ത്രിമാരും ഇന്ന് രാജി വച്ചു. കോൺഗ്രസ് പി സി സി (congress) നാളെ യോഗം ചേരും.

മന്ത്രിമാർ രാജി കത്ത് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് (Ashok Gehlot) കൈമാറി. ഇന്ന് രാത്രിയോടെ പുതിയ മന്ത്രിമാരുടെ പട്ടിക പുറത്ത് വന്നേക്കും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ നടക്കും. വൈകുന്നേരം നാല് മണിക്ക് ആണ് സത്യപ്രതിജ്ഞ. 

സച്ചിന്‍ പൈലറ്റിനൊപ്പമുള്ളവരെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ നാളെ പുനസംഘടിപ്പിക്കുന്നത്. നിലവിലെ മന്ത്രിമാരില്‍ ഒരു വിഭാഗം തുടരുമ്പോള്‍ പൈലറ്റിനോട് ഒപ്പമുള്ളവരെയും ബിഎസ്പിയില്‍ നിന്നെത്തിയ എംഎല്‍എമാരില്‍ ചിലരെയും പുതിയതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. 

സച്ചിന്‍ പൈലറ്റിനൊപ്പമുള്ളവരെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ നാളെ പുനസംഘടിപ്പിക്കുന്നത്. നിലവിലെ മന്ത്രിമാരില്‍ ഒരു വിഭാഗം തുടരുമ്പോള്‍ പൈലറ്റിനോട് ഒപ്പമുള്ളവരെയും ബിഎസ്പിയില്‍ നിന്നെത്തിയ എംഎല്‍എമാരില്‍ ചിലരെയും പുതിയതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. സംഘടന ചുമതലയുള്ള മൂന്ന് മന്ത്രിമാര്‍ കഴിഞ്ഞ ദിവസം തന്നെ ഹൈക്കമാന്‍റിന് രാജി നല്‍കിയിരുന്നു. പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയതിന് പിന്നാലെയാണ് സച്ചിന്‍ പൈലറ്റിനും ഒപ്പമുള്ളവര്‍ക്കും മന്ത്രിസ്ഥാനം നഷ്‍ടമായത്.

ഒരു വര്‍ഷത്തോളമായി മന്ത്രിസഭ പുനസംഘടന ആവശ്യപ്പെടുന്ന സച്ചിന്‍റ പൈലറ്റിന് അശ്വാസകരമാണ് ഹൈക്കമാന്‍റിന്‍റെ ഇടപെടലിനെ തുടർന്നുള്ള മന്ത്രിസഭാ പുനസംഘടന . ജാതി മത സമവാക്യങ്ങള്‍ പരിഗണിച്ച് മന്ത്രിസഭ പുനസംഘടന ഉണ്ടായില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് പൈലറ്റ് ഹൈക്കമാന്‍റിനെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ തന്നോട് ഒപ്പം പാര്‍ട്ടി വിടാന്‍ തയ്യാറായവരെ അർഹമായ സ്ഥാനങ്ങളില‍് എത്തിക്കുകയെന്നത് തന്നയാണ് സച്ചിന്‍ പൈലറ്റിന്‍റെ ഉദ്ദേശ്യം. സച്ചിന്‍ പൈലറ്റ് പക്ഷക്കാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ വിമുഖതയുള്ള മുഖ്യമന്ത്രി അശോക് ​ഗെലോട്ടുമായി പ്രിയങ്കഗാന്ധിയും കെ സി വേണുഗോപാലും ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ സോണിയഗാന്ധിയുമായും ​ഗെലോട്ട് കൂടിക്കാഴ്ച നടത്തി. ചർച്ചകളില്‍ സച്ചിന്‍ പൈലററിന്‍റെ ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കമാന്‍റ് ആവശ്യപ്പെടുകയായിരുന്നു. 

സച്ചിന്‍ പൈലറ്റിനെ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കണമെന്ന താല്‍പ്പര്യവും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. എന്നാല്‍ തന്നോടൊപ്പമുള്ളവരുടെ പ്രശ്നം പരിഹരിച്ച ശേഷമേ ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കുവെന്നാണ് പൈലറ്റിന്‍റെ നിലപാട്.