Asianet News MalayalamAsianet News Malayalam

'500, 2000 നോട്ടുകളില്‍ ഗാന്ധി വേണ്ട'; പ്രധാനമന്ത്രിക്ക് കത്തെഴുതി കോണ്‍ഗ്രസ് എംഎല്‍എ

ഗാന്ധിക്ക് പകരം വലിയ നോട്ടുകളില്‍ ആശോക ചക്രം വയ്ക്കണം എന്നാണ് ഭരത് സിംഗ് ആവശ്യപ്പെടുന്നത് എന്നാണ് ന്യൂസ് എജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Rajasthan MLA seeks removal of Gandhi picture from 500, 2000 notes, writes to PM
Author
Jaipur, First Published Oct 7, 2021, 8:49 PM IST

ജയ്പൂര്‍: രാജ്യത്ത് ഉപയോഗിക്കുന്ന 2000, 500 നോട്ടുകളില്‍ മഹാത്മഗാന്ധിയുടെ ചിത്രം ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ. ഇത് കാണിച്ച് എംഎല്‍എ ഭരത് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. 5,10,50,100 നോട്ടുകളില്‍ ഗാന്ധിയുടെ ചിത്രം നിലനിര്‍ത്തണം എന്നും ഭാരത് സിംഗ് ആവശ്യപ്പെടുന്നുണ്ട് കത്തില്‍.

പ്രധാനമായും അഴിമതിയാണ് ഗാന്ധിയുടെ ചിത്രം നീക്കം ചെയ്യാന്‍ ഭരത് സിംഗ് ആവശ്യപ്പെടുന്നതിന് പിന്നില്‍. അഴിമതിക്കാരും കൈക്കൂലിക്കാരും ഏറ്റവും കൂടുതല്‍ കൈപറ്റുന്നത് 500,2000 നോട്ടുകളാണ്. അതിനാല്‍ തന്നെ ഇതില്‍ മഹാത്മ ഗാന്ധിയുടെ പടം വയ്ക്കരുത് കോണ്‍ഗ്രസ് എംഎല്‍എ പറയുന്നു. എന്നാല്‍ ചെറിയ മൂല്യങ്ങളുള്ള നോട്ടുകള്‍ ഉപയോഗിക്കുന്നത് പാവങ്ങളാണ് അതിനാല്‍ തന്നെ അവരുടെ ഉന്നതിയിലേക്കുള്ള ചിഹ്നമായി ചെറിയ നോട്ടുകളില്‍ കണ്ണട ധരിച്ച ഗാന്ധിയുടെ പ്രശസ്തമായ ചിത്രം വേണം എംഎല്‍എ പറയുന്നു.

ഗാന്ധിക്ക് പകരം വലിയ നോട്ടുകളില്‍ ആശോക ചക്രം വയ്ക്കണം എന്നാണ് ഭരത് സിംഗ് ആവശ്യപ്പെടുന്നത് എന്നാണ് ന്യൂസ് എജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. വലിയ നോട്ടുകളിലെ ഗാന്ധിജിയുടെ പടം അദ്ദേഹത്തിന് അപകീര്‍ത്തി ഉണ്ടാക്കുന്നതാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ പറയുന്നു. 

രാജസ്ഥാനിലും രാജ്യത്തും വര്‍ദ്ധിക്കുന്ന അഴിമതിയിലേക്ക് കൂടി ശ്രദ്ധതിരിക്കാനാണ് തന്റെ നീക്കം എന്ന് ഭരത് സിംഗ് പറയുന്നു. ദിവസം രണ്ട് എന്ന നിലയിലാണ് അഴിമതി കേസുകള്‍ റജിസ്ട്രര്‍ ചെയ്യപ്പെടുന്നത് എന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഏഴരകൊല്ലത്തില്‍ രാജ്യത്ത് അഴിമതി കുത്തനെ കൂടിയെന്ന് ഇദ്ദേഹം ആരോപിക്കുന്നു.

Follow Us:
Download App:
  • android
  • ios