1989 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. 

ദില്ലി: കേന്ദ്ര പ്രതിരോധ മന്ത്രാലയം സെക്രട്ടറിയായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജേഷ് കുമാർ സിംഗ് ചുമതലയേറ്റു. 1989 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഗിരിധർ അരമനയുടെ പകരക്കാരനായാണ് രാജേഷ് കുമാർ സിംഗ് എത്തുന്നത്. രാവിലെ ദേശീയ യുദ്ധസ്മാരകത്തിൽ എത്തി പുഷ്പചക്രം ആർപ്പിച്ച ശേഷമാണ് രാജേഷ് കുമാർ ചുമതലയേറ്റത്. പ്രതിരോധ വകുപ്പ് സെക്രട്ടറിയായി ചുമതലയേറ്റാൽ 2026 ഒക്ടോബർ 31 വരെയാണ് നിയമനം. കേന്ദ്രസർക്കാരിന് നിയമന കാലാവധി നീട്ടാനും സാധിക്കും.

Asianet News Live | PP Divya | Naveen Babu | By-Election | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്