രജനീകാന്ത് ഡിഎംകെ -അണ്ണാ ഡിഎംകെ സഖ്യനീക്കങ്ങളിൽ ഇടനിലക്കാരനായെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. പിന്നാലെ, സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയിൽ വിശദീകരണവുമായി രജനികാന്തിന്റെ ടീം രംഗത്തെത്തി.
ചെന്നൈ: വിജയ് മുഖ്യമന്ത്രി ആയതിൽ പ്രതികരിക്കാതെ സൂപ്പർ താരം രജനീകാന്ത്. വിമാനത്താവളത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തോട് താരം പ്രതികരിച്ചില്ല. ചിരിച്ചുകൊണ്ട് നടന്നുപോയി. രജനീകാന്ത് ഡിഎംകെ -അണ്ണാ ഡിഎംകെ സഖ്യനീക്കങ്ങളിൽ ഇടനിലക്കാരനായെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. പിന്നാലെ, സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയിൽ വിശദീകരണവുമായി രജനികാന്തിന്റെ ടീം രംഗത്തെത്തി. കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ഇല്ലെന്നും ഇരുവരും 42 വർഷമായി സുഹൃത്തുക്കളാണെന്നും അറിയിച്ചു. രജനി കണ്ടത് ബിജെപി ദൂതുമായി എന്ന റിപ്പോർട്ടുകളിലായിരുന്നു പ്രതികരണം. മാധ്യമങ്ങൾ അനാവശ്യ പ്രചാരണം നടത്തരുതെന്നും അഭ്യർഥിച്ചു. ഡിഎംകെ മുൻ മന്ത്രി ഇ വി വേലുവും രജനിയെ കണ്ടിരുന്നു. വിജയ് മുഖ്യമന്ത്രിയാകുന്നത് ഒഴിവാക്കാൻ ഡിഎംകെ-എഐഎഡിഎംകെ സഖ്യത്തിന് രജനിയുടെ മുൻകൈയിൽ ശ്രമം നടക്കുന്നുവെന്നും ആരോപണമുയർന്നിരുന്നു.

