ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ഓൺലൈൻ പരിപാടിയിലേക്ക് രജനികാന്തിന് ക്ഷണം. വാനവിൽ എന്ന സന്നദ്ധസംഘടനയുടെ പരിപാടിയിലേക്കാണ് രജനികാന്തിന് ക്ഷണം ലഭിച്ചിരിക്കുന്നത്. പുതിയ രാഷ്ട്രീയ പാർട്ടി ഡിസംബർ 31 ന് പ്രഖ്യാപിക്കുമെന്ന് രജനികാന്ത് അറിയിച്ചത് ദിവസങ്ങൾക്ക് മുമ്പാണ്. 

അടുത്താഴ്ചയാണ് ഓൺലൈൻ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയിൽ ഓൺലൈനിൽ ഭാഗമാകുന്നത് പരിഗണിക്കുന്നുവെന്ന് രജനികാന്തിന്റെ ഓഫീസ് അറിയിച്ചു. 

രജനികാന്ത് ബിജെപിയില്‌‍ ചേരുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നെങ്കിലും പാർട്ടി രൂപീകരിക്കാനാണ് താരം തീരുമാനിച്ചത്. ഇതോടെ പാർട്ടി എൻഡിഎ സഖ്യകക്ഷിയാകുമെന്നും സൂചനകൾ പുറത്തുവന്നിരുന്നു.