ഒരു പാര്‍ലമെന്‍റ് അംഗം എന്ന നിലയില്‍ എന്‍റെ യാത്ര ആരംഭിച്ചു കഴിഞ്ഞു. ദില്ലി യാത്രകളില്‍ എല്ലാ കേന്ദ്രമന്ത്രിമാരേയും കണ്ട് കാസര്‍കോടിനായി പദ്ധതികള്‍ ലഭിക്കാന്‍ ഭഗീരഥപ്രയത്നം തന്നെ നടത്തും. 

ദില്ലി: കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്‍ററി കാര്യസഹമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വി.മുരളീധരനെ അനുമോദിച്ച് കാസര്‍ഗോഡ് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍. 

രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്ന കോണ്‍ഗ്രസ് നേതാവിന് ബിജെപിയോട് ശത്രുതയുണ്ടെന്നും എന്നാല്‍ കാസര്‍ഗോഡ് എംപിയ്ക്ക് കേന്ദ്രസര്‍ക്കാരിനോട് ഒരു ശത്രുതയുമില്ലെന്നും ദില്ലി കേരളാ ഹൗസില്‍ വച്ച് മാധ്യമങ്ങളെ കണ്ടപ്പോള്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. 

ഒരു പാര്‍ലമെന്‍റ് അംഗം എന്ന നിലയില്‍ എന്‍റെ യാത്ര ആരംഭിച്ചു കഴിഞ്ഞു. ഇനി ദില്ലിയില്‍ വന്നാല്‍ കേന്ദ്രസര്‍ക്കാരിലെ ഒരു മന്ത്രിമാരേയും പോയി കണ്ട് കാസര്‍ഗോഡിന് വേണ്ടി എന്തെല്ലാം പദ്ധതികള്‍ കൊണ്ടു വരാന്‍ സാധിക്കുമോ അതിനെല്ലാം വേണ്ടിയുള്ള ഭഗീരഥ പ്രയത്നായിരിക്കും താന്‍ നടത്തുകയെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.