Asianet News MalayalamAsianet News Malayalam

ഡിആര്‍ഡിഒയുടെ കൊവിഡ് മരുന്ന് പുറത്തിറക്കി, ആദ്യ വിതരണം ദില്ലിയിൽ

പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തിൽ കലക്കി കഴിക്കാം. അത്യാസന്ന നിലയിലുള്ള രോഗികൾക്കാവും ഈ മരുന്ന് നൽകുക. ഈ മരുന്ന് നൽകുന്ന തോടെ രോഗികളുടെ താഴ്ന്ന ഓക്സിജൻ നില പൂർവാവസ്ഥയിലാകുമെന്നാണ് വിലയിരുത്തൽ.

Rajnath Singh release first batch of Anti-COVID drug 2DG
Author
Delhi, First Published May 17, 2021, 11:20 AM IST

ദില്ലി: പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച കൊവിഡ് മരുന്ന് 2 ഡി ഓക്സി ഡി ഗ്ലൂക്കോസ് പുറത്തിറക്കി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണും ആരോഗ്യമന്ത്രി ഡോ.ഹർഷ് വർധനും ചേർന്നാണ് മരുന്ന് പുറത്തിറക്കിയത്. മരുന്നിന്റെ കണ്ടുപിടുത്തം കൊവിഡ് ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന പ്രതീക്ഷ ആരോഗ്യ മന്ത്രി ഡോ.ഹർഷ് വർധൻ പങ്കുവെച്ചു. 

പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തിൽ കലക്കി കഴിക്കാം. അത്യാസന്ന നിലയിലുള്ള രോഗികൾക്കാവും ഈ മരുന്ന് നൽകുക. ഈ മരുന്ന് നൽകുന്ന തോടെ രോഗികളുടെ താഴ്ന്ന ഓക്സിജൻ നില പൂർവാവസ്ഥയിലാകുമെന്നാണ് വിലയിരുത്തൽ. ദില്ലിയിലെ ആശുപത്രികളിൽ ആദ്യം മരുന്ന് നൽകും.ആദ്യഘട്ടത്തിൽ പതിനായിരം ഡോസാണ് പുറത്തിറക്കുക. 

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആന്റ് അലൈഡ് സയൻസസ് (ഐ‌എൻ‌എം‌എസ്) എന്ന ഡിആർഡിഒക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം ഹൈദരാബാദിലെ ഡോ റെഡ്ഡിയുടെ ലബോറട്ടറികളുമായി സഹകരിച്ചാണ് കൊവിഡ് മരുന്ന് വികസിപ്പിച്ചെടുത്തത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios