ജാതി സെന്‍സസ് നടത്തണമെന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനമെടുക്കണമെന്ന് മന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു. 


ദില്ലി: ഇന്ത്യയില്‍ ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യം വീണ്ടും ഉയർത്തി കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. തന്‍റെ പാര്‍ട്ടിയുടെ നിലപാട് ഇതാണെന്നും റിപ്പബ്ലിക്കൻ പാര്‍ട്ടി നേതാവ് കൂടിയായ രാംദാസ് അത്താവാലെ പറഞ്ഞു. ജാതി സെന്‍സസ് നടത്തണമെന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനമെടുക്കണമെന്ന് മന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജാതി സെന്‍സസ് നടത്തണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യത്തെ പിന്തുണച്ച് നേരത്തെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രധാനമന്ത്രിയെ കണ്ടിരുന്നു

Add Asianetnews as a Preferred SourcegooglePreferred