Asianet News MalayalamAsianet News Malayalam

'പ്രതിപക്ഷ നേതൃസ്ഥാന'ത്തിലെ അതൃപ്തി മാറുമോ? രാഹുൽഗാന്ധിയുമായി ഉച്ചയ്ക്ക് ചെന്നിത്തലയുടെ കൂടിക്കാഴ്ച

വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കേണ്ടി വന്ന സാഹചര്യം രാഹുൽ വിശദീകരിക്കും

ramesh chennithala will meet rahul gandhi today
Author
New Delhi, First Published Jun 18, 2021, 1:00 AM IST

ദില്ലി: രമേശ് ചെന്നിത്തലയും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. ഇന്നലെ ദില്ലിയിലെത്തിയ ചെന്നിത്തല ഉച്ചയോടെയാണ് രാഹുൽ ഗാന്ധിയെ കാണുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കിയ സാഹചര്യത്തിലുള്ള അതൃപ്തി പരിഹരിക്കാനാണ് രാഹുൽ രമേശ് ചെന്നിത്തലയെ വിളിപ്പിച്ചത്.

വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കേണ്ടി വന്ന സാഹചര്യം രാഹുൽ വിശദീകരിക്കും. മാറ്റം വേണമെന്ന പൊതുവികാരമാണ് ഹൈക്കമാൻഡിന് ലഭിച്ച സന്ദേശങ്ങളിൽ ഉണ്ടായിരുന്നത് എന്ന കാര്യം ബോധ്യപ്പെടുത്തും. പുതിയ ചുമതലകൾ നൽകുന്നതിൽ രമേശ് ചെന്നിത്തലയുടെ നിലപാടുകൂടി അറിഞ്ഞ് ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നാണ് വ്യക്തമാകുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios