പ്രതിയുടെ അമ്മാവന്‍ റാം കുമാര്‍ സിംഗും ബന്ധു ബിര്‍സമ്നി ദേവിയുമാണ് കൊല്ലപ്പെട്ടത്. മന്ത്രവാദത്തിനിടെ ഇയാള്‍ രണ്ടുപേരുടെ തലമുടി മുറിച്ചതായും പൊലീസ് അറിയിച്ചു

റാഞ്ചി: ദുര്‍മന്ത്രവാദത്തിന്‍റെ പേരില്‍ ഢാര്‍ഖണ്ഡില്‍ ഒരു സ്ത്രീയടക്കം ബന്ധുക്കളായ രണ്ട് പേരെ തല്ലിക്കൊന്നു. സിംഡേഗ ജില്ലയിലെ സര്‍ദാര്‍ തുംബരപുവിലാണ് ദാരുണ സംഭവം നടന്നത്. കൊലപാതകം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തുംബരപു സ്വദേശി രമേഷ് സിംഗാണ് പ്രതി. ഇയാലെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

പ്രതിയുടെ അമ്മാവന്‍ റാം കുമാര്‍ സിംഗും ബന്ധു ബിര്‍സമ്നി ദേവിയുമാണ് കൊല്ലപ്പെട്ടത്. മന്ത്രവാദത്തിനിടെ ഇയാള്‍ രണ്ടുപേരുടെ തലമുടി മുറിച്ചതായും പൊലീസ് അറിയിച്ചു. കൊലപാതകം നടത്താന്‍ പ്രതിയ സഹായിച്ച രമേഷ് സിംഗിന്‍റെ കൂട്ടാളികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.