ദില്ലി:  വിരമിച്ചാലും തന്റെ ഒരു ഭാഗം എന്നും സുപ്രീംകോടതിയിൽ അവശേഷിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പറഞ്ഞു.  നീതി നിർവഹണത്തിനായി കഴിവിന്റെ പരമാവധി വിനിയോഗിച്ചു. നീതി നിർവ്വഹണത്തിലെ തടസ്സങ്ങൾ ഉയർത്തിക്കാട്ടാന്‍ കഴിഞ്ഞെന്നും ഗൊഗോയി പറഞ്ഞു. ബാർ അസോസിയേഷൻ നൽകിയ യാത്രയയപ്പ് ചടങ്ങിൽ വായിച്ച, ഗൊഗോയിയുടെ സന്ദേശത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. 

ഇന്ത്യയുടെ 46ാമത്തെ ചീഫ് ജസ്റ്റിസായ രഞ്ജന്‍ ഗൊഗോയി ഞായറാഴ്ചയാണ് വിരമിക്കുക. അദ്ദേഹത്തിന്‍റെ അവസാന പ്രവൃത്തി ദിവസമായിരുന്നു ഇന്ന്. അയോധ്യ, ശബരിമല ഉള്‍പ്പടെയുള്ള സുപ്രധാനവിധികള്‍ പുറപ്പെടുവിച്ചത് ഗൊഗോയിയുടെ കാലത്താണ്.