അവരെ രക്ഷിക്കണം, രഞ്ജിത്ത് തിരുവനന്തപുരത്തുനിന്ന് ഉത്തരാഖണ്ഡിലേക്ക് യാത്ര തിരിച്ചു;രക്ഷാദൗത്യത്തിൽ പങ്കുചേരും
സ്വയം സന്നദ്ധനായാണ് ദൗത്യത്തിൽ പങ്കുചേരുന്നതെന്നും മുമ്പും ടണൽ രക്ഷാ ദൗത്യത്തിൽ പങ്കാളിയായ പരിചയമുളളത് കൊണ്ടാണ് ദൗത്യത്തിന്റെ ഭാഗമാകുന്നതെന്നും രജ്ഞിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യത്തിൽ പങ്കുചേരാൻ മലയാളിയും. തിരുവനന്തപുരം സ്വദേശിയായ രഞ്ജിത്താണ് ദൗത്യത്തിൽ പങ്കാളിയാകാൻ ഉത്തരാഖണ്ഡിലേക്ക് പോകുന്നത്. സ്വയം സന്നദ്ധനായാണ് ദൗത്യത്തിൽ പങ്കുചേരുന്നതെന്നും മുമ്പും ടണൽ രക്ഷാ ദൗത്യത്തിൽ പങ്കാളിയായ പരിചയമുളളത് കൊണ്ടാണ് ദൗത്യത്തിന്റെ ഭാഗമാകുന്നതെന്നും രജ്ഞിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ആർ അശോക കർണാടകയിലെ പ്രതിപക്ഷ നേതാവ്, പ്രഖ്യാപനം തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആറു മാസത്തിനുശേഷം
ഇതിന് മുമ്പും ഉത്തരാഖണ്ഡിലെ ടണൽ ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായിട്ടുണ്ട്. മൂന്നാം തവണയാണ് രക്ഷാദൗത്യത്തിൽ പങ്കുചേരുന്നത്. നിലവിൽ രക്ഷാദൗത്യം പ്ലാൻ എയിൽ നിന്നും പ്ലാൻ ബിയിലേക്ക് കടന്നു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത പരിചയത്തിലാണ് പോവുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിൽ നിന്നും പുറപ്പെട്ടതെന്ന് രഞ്ജിത്ത് പറഞ്ഞു. കേരളത്തിന്റെ ഭൂപ്രകൃതിയിൽ നിന്ന് വ്യത്യസ്ഥമാണ് ഉത്തരാഖണ്ഡിന്റെ ഭൂപ്രകൃതി. പല തരത്തിലുള്ള ദുരന്തങ്ങൾ അവിടെയുണ്ടാവുന്നു. നിലവിൽ രാവിലെ കിട്ടിയ വാർത്ത വെച്ച് മൂന്നോ നാലോ പേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതായി അറിഞ്ഞു. എൻഡിആർഎഫുമായി ബന്ധപ്പെട്ടിരുന്നു. നേരത്തെ ഈ സംഘത്തെ അറിയാമായിരുന്നു. സുഹൃത്തുക്കളുടേയും മറ്റ് സഹായത്താലാണ് ഇവിടെ എത്തിയത്. നിലവിൽ അപകടാവസ്ഥയിലാണ് ഉള്ളത്. 40 പേരുടെ ജീവിതം എത്രയും പെട്ടെന്ന് രക്ഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇവരെ രക്ഷിച്ചതിന് ശേഷമാണ് കേരളത്തിലേക്ക് തിരിച്ചെത്തൂവെന്ന് രഞ്ജിത്ത് പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8