കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം രാജ്യത്ത് വര്‍ധിച്ച സാഹചര്യത്തില്‍ മുന്‍കരുതലെന്ന നിലയിലാണ് ഹോളിയാഘോഷം ഒഴിവാക്കുന്നതെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു. 

ദില്ലി: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി ഭവന്‍ ഹോളിയാഘോഷം ഒഴിവാക്കി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രാഷ്ട്രപതി രാം നാഥ് കോവിന്ദ് അറിയിച്ചു. 

കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം രാജ്യത്ത് വര്‍ധിച്ച സാഹചര്യത്തില്‍ മുന്‍കരുതലെന്ന നിലയിലാണ് ഹോളിയാഘോഷം ഒഴിവാക്കുന്നതെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു. ഈ വര്‍ഷം ഹോളി ആഘോഷിക്കില്ലെന്നും ആം ആദ്മി പാര്‍ട്ടിയുടെ എല്ലാ എംഎല്‍മാരും ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും ഇന്ന് വ്യക്തമാക്കിയിരുന്നു.

Read Also: കൊവിഡ്19: രാജ്യതലസ്ഥാനത്ത് കൂടുതല്‍ സുരക്ഷ, ഹോളി ആഘോഷമില്ലെന്ന് കെജ്രിവാൾ

ഹോളി ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അറിയിച്ചിരുന്നു. 

Scroll to load tweet…