പ്രധാനമന്ത്രി സംവാദത്തിന് തയ്യാറാകുമ്പോൾ സ്ഥലവും സമയവുമടക്കം കൂടുതൽ കാര്യങ്ങള്‍ തീരുമാനിക്കാമെന്നും രാഹുല്‍ എക്സിൽ കുറിച്ചു.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് വീണ്ടും സമ്മതം അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംവാദത്തിനുള്ള മുൻ ജസ്റ്റിസുമാരായ മദൻ ബി ലോക്കൂർ, അജിത്ത് പി ഷാ, ദി ഹിന്ദു മുൻ എഡിറ്റർ എൻ റാം എന്നിവരുടെ ക്ഷണം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ചർച്ച ചെയ്തുവെന്നും പ്രധാനമന്ത്രി സംവാദത്തിന് തയ്യാറാകുമ്പോൾ സ്ഥലവും സമയവുമടക്കം കൂടുതൽ കാര്യങ്ങള്‍ തീരുമാനിക്കാമെന്നും രാഹുല്‍ എക്സിൽ കുറിച്ചു.

തൃശ്ശൂരിൽ ഉത്സവത്തിനിടെ ഇടഞ്ഞ ആന രണ്ടാമത്തെ ആനയെ കുത്തി, പരസ്പരം കൊമ്പുകോർത്ത് ആനകൾ

'ആരോഗ്യകരമായ ജനാധിപത്യത്തിനായി ഒരൊറ്റ വേദിയിലൂടെ തങ്ങളുടെ കാഴ്ചപ്പാട് രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്നത് പ്രധാന പാർട്ടികൾക്ക് ഒരു നല്ല സംരംഭമായിരിക്കും. കോൺഗ്രസ് ഈ സംരംഭത്തെ സ്വാഗതം ചെയ്യുകയും ചർച്ചയ്ക്കുള്ള ക്ഷണം സ്വീകരിക്കുകയും ചെയ്യുന്നു'. ഈ സംവാദത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്നും രാജ്യം പ്രതീക്ഷിക്കുന്നുവെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

Scroll to load tweet…

ശർമിളക്കുള്ള വോട്ട് വൈഎസ്ആർ പാരമ്പര്യത്തിന് കളങ്കമെന്ന ജഗന്‍റെ പ്രസ്താവന തള്ളി അമ്മ, 'മകൾക്ക് വോട്ട് ചെയ്യണം'

YouTube video player