ദില്ലി: രാജ്യത്തെ ആഭ്യന്തര വ്യോമ ഗതാഗതം പുനഃസ്ഥാപിക്കാൻ സജ്ജമാണെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. സംസ്ഥാനങ്ങളുടെ കൂടി അഭിപ്രായം അറിഞ്ഞ ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും കേന്ദ്ര നിർദ്ദേശം ലഭിച്ചാൽ മൂന്ന് ദിവസത്തിനകം സർവ്വീസുകൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

നാലാം ഘട്ട ലോക്ക് ഡൗൺ മാ‍ർ​ഗ നി‍‌‍ർദ്ദേശമനുസരിച്ച് മേയ് 31 വരെ ആഭ്യന്തര വിമാന സ‍ർവ്വീസുകൾക്കുള്ള നിയന്ത്രണ തുടരും. ഇതിനിടെയാണ് മന്ത്രിയുടെ വിശദീകരണമെത്തുന്നത്. ഈ വിഷയത്തിൽ കേന്ദ്രത്തിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ കഴിയില്ലെന്നും ഓരോ സംസ്ഥാനത്തിന്റെയും സമ്മതത്തോടെ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.

മാ‍‌ർച്ച് 25 മുതൽ രാജ്യത്ത് ആഭ്യന്തര വിമാന സ‍ർവ്വീസുകൾ നി‍ർത്തി വച്ചിരിക്കുകയാണ്. നിലവിൽ ചില സ്വകാര്യ കമ്പനികൾ ജൂൺ മാസത്തേക്ക് ബുക്കിം​ഗ് ആരംഭിച്ചിട്ടുണ്ട്.