ടീമിനെ കാവി ജേഴ്സി ധരിപ്പിക്കാൻ പോലും ശ്രമമുണ്ടായി. കളിക്കാർ എതിർത്തതു കൊണ്ടാണ് അത് നടക്കാതിരുന്നതെന്നും മമത വിമർശിച്ചു. 

കൊൽക്കത്ത: രാഹുലിന് പിന്നാലെ ലോകകപ്പ് ക്രിക്കറ്റ് തോൽവിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. പാപികൾ കളികാണാനെത്തിയതാണ് തോൽവിക്ക് കാരണമെന്ന് മമത പറഞ്ഞു. ദുശകുനം പരാമർശത്തിനെതിരെ ബിജെപി നൽകിയ പരാതിയിൽ രാഹുലിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചു.

മോദിയെ കൂടാതെ അമിത് ഷായേ കൂടി ഉന്നമിട്ടാണ് മമതയുടെ പാപികള്‍ പരാമര്‍ശം. മോദിയും അമിത്ഷായും കളികാണാന്‍ എത്തിയില്ലായിരുന്നെങ്കില്‍ ഇന്ത്യ ജയിക്കുമായിരുന്നുവെന്നാണ് പരോക്ഷ വിമ‌ർശനം. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പോലും കാവിവൽക്കരിക്കാൻ ബിജെപി ശ്രമിച്ചു. ടീമിനെ കാവി ജേഴ്സി ധരിപ്പിക്കാൻ പോലും ശ്രമമുണ്ടായി. കളിക്കാർ എതിർത്തതു കൊണ്ടാണ് അത് നടക്കാതിരുന്നതെന്നും മമത വിമർശിച്ചു.

എല്ലാ ഫെഡറേഷനുകളും രാഷ്ട്രീയ പാർട്ടികൾ തട്ടിയെടുത്തു. എല്ലായിടത്തും ഇപ്പോൾ കാവി നിറമാണെന്നും മമത പറഞ്ഞു. അതേസമയം മോദിയെ ദുശകുനമെന്ന് വിളിച്ച രാഹുലിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മറ്റന്നാൾ വൈകീട്ട് 6 മണിക്കകം രാഹുൽ മറുപടി നൽകണം. നേരത്തെ കർണാടക തെരഞ്ഞെടുപ്പ് റാലിയില്‍ മോദിയെന്ന് പേരുള്ളവരെല്ലാം കള്ളൻമാരാണെന്ന പരാമർശത്തിനെതിരെ ബിജെപി നൽകിയ പരാതിയിലാണ് രാഹുലിനെ എംപി സ്ഥാനത്തുനിന്ന് അയോ​ഗ്യനാക്കിയത്. മോദി മുഖ്യമന്ത്രിയായ ശേഷമാണ് സ്വന്തം സമുദായത്തിന് ഒബിസി പദവി നൽകിയതെന്ന മല്ലികാർജുൻ ഖർ​ഗെയുടെ പരാമർശത്തിനെതിരെയും ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.

സ്കൂൾവിട്ട് വരുമ്പോൾ അപ്രതീക്ഷിതമായി തോട്ടിലെ വെള്ളം ഉയർന്നു; ഒഴുക്കിൽപെട്ട ഹെലന്റെ മൃതദേഹം കിട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്