ബംഗളൂരു: കർണാടകത്തിലെ വിമത കോൺഗ്രസ്‌ എംഎൽഎ റോഷൻ ബൈഗിനെ ഐഎംഎ ജ്വല്ലറി തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘം കസ്റ്റഡിയിൽ എടുത്തു. നിക്ഷേപകരുടെ രണ്ടായിരത്തോളം കോടി രൂപയുമായി കടന്ന ഐഎംഎ ഉടമ മുഹമ്മദ് മൻസൂർ ഖാൻ റോഷൻ ബൈഗിനെതിരെ 400 കോടി രൂപയുടെ ആരോപണം ഉന്നയിച്ചിരുന്നു.

മുംബൈക്ക് പോകുന്നതിനിടെ വിമാനത്താവളത്തില്‍ വച്ചാണ് എംഎല്‍എ പിടിയിലായത്.  യെദ്യൂയൂരപ്പയുടെ പി എ സന്തോഷിനൊപ്പം മുംബൈയിലേക്ക് പോകുന്നതിനിടെയാണ് വിമാനത്താവളത്തിൽ വച്ചു ബെയ്‌ഗ്‌  പിടിയിലായതെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. പൊലീസിനെ കണ്ടപ്പോൾ സന്തോഷ്‌ കടന്നുകളഞ്ഞെന്നും ബിജെപി എംഎൽഎ യോഗേശ്വറും സ്ഥലത്തുണ്ടായിരുന്നു എന്നും  കുമാരസ്വാമി അറിയിച്ചു.

ബംഗളൂരു നഗരത്തിലെ ഐഎംഎ ജ്വല്ലറിയുടെ മറവില്‍ നിക്ഷേപ തട്ടിപ്പ് നടന്നിരുന്നു. ഇത് നടത്തിയ ഐഎംഎ ഉടമ മുഹമ്മദ് മൻസൂർ ഖാൻ ഒളിവിലാണ്. മന്‍സൂര്‍ ഖാന്‍ റോഷൻ ബൈഗിനെതിരെ ആരോപണം ഉന്നയിച്ചതോടെ പ്രത്യേക അന്വേഷണ സംഘം ഇതും അന്വേഷിച്ചിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്തത്.