പ്രതിരോധ വാക്സീനെയും മരുന്നുകളെയും  നികുതിയിൽ നിന്ന് പൂര്‍ണമായി ഒഴിവാക്കണമെന്നും പിപിഇ കിറ്റുകൾ, മാസ്ക്, സാനിറ്റൈസര്‍, വെന്‍റിലേറ്റര്‍ ഉൾപ്പടെയുള്ളയുടെ നികുതി 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കണമെന്നുമാണ് ആവശ്യം

ദില്ലി: കൊവിഡ് പ്രതിരോധ വാക്സീനും പിപിഇ കിറ്റ് ഉൾപ്പടെയുള്ള പ്രതിരോധ സാമഗ്രികൾക്കും നികുതി ഇളവ് വേണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തിൽ ജിഎസ്ടി കൗണ്‍സിൽ യോഗം ഇന്ന് തീരുമാനമെടുക്കും. പ്രതിരോധ വാക്സീനെയും മരുന്നുകളെയും നികുതിയിൽ നിന്ന് പൂര്‍ണമായി ഒഴിവാക്കണമെന്നും പിപിഇ കിറ്റുകൾ, മാസ്ക്, സാനിറ്റൈസര്‍, വെന്‍റിലേറ്റര്‍ ഉൾപ്പടെയുള്ളയുടെ നികുതി 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കണമെന്നുമാണ് ആവശ്യം.

ഇക്കാര്യത്തിൽ മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാഗ്മ അദ്ധ്യക്ഷനായ സമിതി നൽകിയ ശുപാര്‍ശ പരിശോധിച്ചാകും യോഗത്തിലെ തീരുമാനം. കൊവിഡ് പ്രതിരോധ വസ്തുക്കൾക്ക് നികുതി ഇളവ് നൽകണമെന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടാപ്പം സംസ്ഥാനങ്ങൾക്ക് നൽകേണ്ട ജിഎസ്ടി നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനവും ഉണ്ടായേക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona