ബെംഗളൂരു: യെദ്യൂരപ്പ സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം തള്ളി. രാത്രി വൈകിയും തുടർന്ന ചർച്ചയ്ക്കൊടുവിൽ ശബ്ദവോട്ടോടെയായിരുന്നു പ്രമേയം തള്ളയിത്.  കൊവിഡ് ബാധിച്ചതിനാൽ നിരവധി എംഎൽഎമാർക്ക് സഭയിൽ എത്താനാകില്ലെന്ന് അറിയിച്ചതിനാൽ ശബ്ദവോട്ട് നടത്താമെന്ന സ്പീക്കറുടെ നിർദേശം കോൺഗ്രസും അംഗീകരിച്ചിരുന്നു.

പ്രമേയത്തെ ജെഡിഎസ്  അനുകൂലിച്ചിരുന്നില്ല.കൊവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിലെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിപക്ഷനേതാവ്​ സിദ്ദരാമയ്യ വ്യാഴാഴ്​ച സ്​പീക്കർ വിശേശ്വര ഹെഗ്​ഡെ കാഗേരിക്ക്​ അവിശ്വാസ നോട്ടീസ്​ നൽകിയത്​.