മാധ്യമപ്രവർത്തകൻ ബിആർപി ഭാസ്കറിൻ്റെ ഭാര്യ രമ ബി ഭാസ്കർ അന്തരിച്ചു: സംസ്കാരം ചെന്നൈയിൽ നടന്നു
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു രമ

ചെന്നൈ: പ്രശസ്ത മാധ്യമ പ്രവർത്തകൻ ബി.ആർ.പി ഭാസ്കറിന്‍റെ ഭാര്യ രമ ബി.ഭാസ്കറിന്‍റെ സംസ്കാരം ചെന്നൈ ബസന്ത് നഗർ വൈദ്യുതി ശ്മാശാനത്തിൽ നടന്നു. ഇന്നലെ ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 82 വയസായിരുന്നു. ചെന്നൈയിലെ മലയാളി സമൂഹത്തെയും സാംസ്കാരിക, മാധ്യമ മേഖലകളെയും പ്രതിനിധീകരിച്ച് നിരവധി പേർ അഡയാർ ഗാന്ധി നഗറിലെ വീട്ടിലെത്തി അന്ത്യാഞ്ജലികൾ അർപ്പിച്ചു.