Asianet News MalayalamAsianet News Malayalam

കോൺ​ഗ്രസ് പ്രവർത്തകസമിതി പുനസംഘടിപ്പിച്ചു; ​ഗുലാം നബി ആസാദിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി

ബീഹാറിൽ നിന്നുള്ള താരിഖ് അൻവറാണ് കേരളത്തിൻ്റേയും ലക്ഷദ്വീപിൻ്റേയും ചുമതലയുള്ള പുതിയ എഐസിസി ജനറൽ സെക്രട്ടറി.

Reshuffle in Congress  Working Committee
Author
Thiruvananthapuram, First Published Sep 11, 2020, 9:21 PM IST

ദില്ലി: നേതൃമാറ്റം ആവശ്യപ്പെട്ട് നേതാക്കൾ കത്തെഴുതിയതിനെ തുടർന്നുണ്ടായ കോൺ​ഗ്രസിലെ ഭിന്നത പുതിയ വഴിത്തിരിവിൽ രാജ്യസഭാ പ്രതിപക്ഷ നേതാവ് ​ഗുലാം നബി ആസാദ് അടക്കമുള്ള മുതി‍ർന്ന നേതാക്കളെ ചുമതലകളിൽ നിന്നും മാറ്റിക്കൊണ്ട് കോൺ​ഗ്രസ് പ്രവ‍ർത്തക സമിതി പുനസംഘടിപ്പിച്ചു. നേതൃത്വത്തിൻ്റെ പിന്തുണയ്ക്കുന്ന കൂടുതൽ നേതാക്കളെ പ്രവ‍ർത്തനസമിതിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.

കേരളത്തിൻ്റെ ചുമതലയിൽ നിന്നും മുകുൾ വാസ്നികിനെ മാറ്റിയിട്ടുണ്ട്. ബീഹാറിൽ നിന്നുള്ള താരിഖ് അൻവറാണ് കേരളത്തിൻ്റേയും ലക്ഷദ്വീപിൻ്റേയും ചുമതലയുള്ള പുതിയ എഐസിസി ജനറൽ സെക്രട്ടറി. മുകുൾ വാസ്നികിനെ മധ്യപ്രദേശിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു. 

എ.കെ.ആൻ്റണി, ഉമ്മൻ ചാണ്ടി, കെ.സി.വേണു​ഗോപാൽ എന്നിവ‍ർ പ്രവ‍ർത്തക സമിതിയിൽ തുടരും. കെസി വേണു​ഗോപാൽ സം​ഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി കെ.സി.വേണു​ഗോപാൽ തുടരും. ആന്ധ്രാപ്രദേശിൻ്റെ ചുമതലയിൽ ഉമ്മൻ ചാണ്ടി തുടരും. അതേസമയം ​ഗുലാം നബി ആസാദിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി. 

കഴിഞ്ഞ പ്രവ‍ർത്തക സമിതി യോ​ഗത്തിലെ തീരുമാന പ്രകാരം കോൺ​ഗ്രസ് അധ്യക്ഷയെ സഹായിക്കാനായി ആറം​ഗസമിതിയും രൂപീകരിച്ചു. ആൻ്റണി, വേണു​ഗോപാൽ, അഹമ്മദ് പട്ടേൽ, അംബിക സോണി, രൺദീപ് സു‍ർജേവാല എന്നീ നേതാക്കളെ ഈ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കപിൽ സിബൽ, ശശി തരൂ‍ർ തുടങ്ങിയ നേതാക്കളെയൊന്നും തന്നെ പ്രവർത്തക സമിതിയിലേക്ക് പരി​ഗണിച്ചില്ല എന്നതും ശ്രദ്ധേയമായി. 

Follow Us:
Download App:
  • android
  • ios