പ്രധാനമന്ത്രി രാജിവയ്ക്കൂ എന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളിൽ തുടങ്ങിയിരുന്നു. ഫേസ്ബുക്ക് ഈ ഹാഷ്ടാഗിലുള്ള പോസ്റ്റുകൾ നീക്കി എന്ന ആരോപണത്തിലാണ് വിശദീകരണം. 

ദില്ലി: റിസൈൻ മോദി ഹാഷ്ടാഗ് പുനസ്ഥാപിച്ചെന്ന് ഫേസ്ബുക്ക്. ഹാഷ്ടാഗ് നീക്കിയതിനെക്കുറിച്ച് അന്വേഷിക്കുമെന്നും ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ഓക്സിജന്‍ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണം വ്യാപകമായതിന് പിന്നാലെ 'പ്രധാനമന്ത്രി രാജിവയ്ക്കൂ' എന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളിൽ തുടങ്ങിയിരുന്നു. ഫേസ്ബുക്ക് ഈ ഹാഷ്ടാഗിലുള്ള പോസ്റ്റുകൾ നീക്കി എന്ന ആരോപണത്തിലാണ് ഫേസ്ബുക്കിന്‍റെ വിശദീകരണം.

Scroll to load tweet…

ഹാഷ്ടാഗ് നീക്കിയത് സംബന്ധിച്ച വാള്‍ സ്ട്രീറ്റ് ജേണലില്‍ വന്ന ലേഖനത്തിലെ വിവരങ്ങള്‍ തെറ്റാണെന്ന് ഐടി മന്ത്രാലയവും വിശദമാക്കി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ഹാഷ്ടാഗ് നീക്കിയെന്നായിരുന്നു ലേഖനത്തില്‍ വിശദമാക്കിയിരുന്നത്.

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona