പിലിബിത്ത്: ഗ്രാമീണരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പെണ്‍കടുവയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഇരുപത്തിനാലു മണിക്കൂറില്‍ ഒന്‍പത് ഗ്രാമീണരെ ആക്രമിച്ചതില്‍ കുപിതരായ നാട്ടുകാരാണ് കടുവയെ തല്ലിക്കൊന്നത്. 

ഉത്തര്‍പ്രദേശിലെ പിലിബിത്ത് ടൈഗര്‍ റിസര്‍വ്വിലാണ് സംഭവം. അഞ്ച് വയസ്സായ പെണ്‍കടുവയാണ് നാട്ടുകാരുടെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പിലിബിത്തിന് സമപമുളള ദേവൂരിയ എന്ന സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.

Image result for Tigress Beaten To Death In UP

ഗ്രാമത്തിലേക്ക് ഇറങ്ങിയ കടുവയെ നാട്ടുകാര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ 31 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരെയും വനംവകുപ്പ് കേസെടുത്തു. സ്ഥലത്ത് വനംവകുപ്പ് എത്തിയെങ്കിലും കടുവയക്ക് ചികിത്സ നല്‍കാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. 

നാട്ടുകാരുടെ കൂട്ടത്തല്ലില്‍ കടുവയുടെ ഭൂരിഭാഗം  വാരിയെല്ലുകള്‍, ശ്വാസകോശം എന്നിവ തകര്‍ന്നു. കാലുകളിലെ എല്ലുകള്‍ തകര്‍ന്നു. ശരീരത്തിലുടനീളം മൂര്‍ച്ചയേറിയ വസ്തുക്കള്‍ക്കൊണ്ട് കുത്തേറ്റ നിലയിലുമായിരുന്നു കടുവയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കടുവയുടെ മൃതദേഹം സംസ്കരിച്ചു.