ഷെൽട്ടറിന് തീയിട്ട തടവുകാർ പിന്നീ്ട് ഇവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു
ശ്രീനഗർ: ജമ്മു കാശ്മീരിലെ ശ്രീനഗറിലെ ജയിലിൽ വ്യാഴാഴ്ച വൈകുന്നേരം സംഘർഷം പൊട്ടിപ്പുറപ്പെട്ടു,. തടവുകാരിൽ ചിലരെ കാശ്മീർ താഴ്‌വരയിലെ ജയിലിലേക്ക് മാറ്റുന്നുവെന്ന വാർത്ത പരന്നതിന് പിന്നാലെയായിരുന്നു സംഘർഷം ആരംഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
തടവുകാരിൽ ചിലർ ജയിലിനകത്തെ താത്കാലിക ഷെൽട്ടറിന് തീയിട്ടു. പിന്നീട് ജയിലിന് ചുറ്റുമുള്ള കോട്ടമതിലിന്റെ മുകളിലെ കൈവരിയിലേക്ക് ഇവർ കടന്നു. എന്നാൽ സിആർപിഎഫും, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.
