Asianet News MalayalamAsianet News Malayalam

വിലക്കയറ്റം; പ്രതിഷേധ സൂചകമായി "ഉള്ളിമാല" ധരിച്ച് നിയമസഭയിലെത്തി ആർജെഡി എംഎൽഎ

കിലോയ്ക്ക് മുപ്പത്തി അഞ്ച് രൂപ വരെ കുറഞ്ഞ വിലയ്ക്ക് പച്ചക്കറി ലഭ്യമാകുന്ന സ്റ്റാളുകൾ സ്ഥാപിക്കുമെന്ന പൊള്ളയായ വാഗ്ദാനമാണ് നിതീഷ് കുമാർ നൽകിയതെന്ന് ശിവ ചന്ദ്ര റാം ആരോപിച്ചു.

rjd mla reaches assembly wearing graland of onion for increasing vegitable price
Author
Patna, First Published Nov 27, 2019, 5:25 PM IST

പട്ന: പച്ചക്കറികളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് ഉള്ളിമാല ധരിച്ച് നിയമസഭയിലെത്തി ആർജെഡി എംഎൽഎ. ബിഹാറിലെ രാജ പകാർ എംഎൽഎ ആയ ശിവ ചന്ദ്ര റാം ആണ് ഉള്ളിമാല ധരിച്ച് സഭയിലെത്തിയത്.

'വിലക്കയറ്റം ജനങ്ങളുടെ ഭക്ഷണത്തെ ഇല്ലാതാക്കും. കിലോയ്ക്ക് അമ്പത് രൂപയിൽ താഴെ വരുന്ന ഉള്ളി, ഇപ്പോൾ കിലോയ്ക്ക് എൺപത് രൂപയിൽ കുറയാതെ വരുന്നു. കിലോയ്ക്ക് നൂറ് രൂപ കൊടുത്താണ് ഞൻ ഈ ഉള്ളിവാങ്ങിയത്'- ശിവ ചന്ദ്ര റാം മാധ്യമങ്ങളോട് പറഞ്ഞു.

നിതീഷ് കുമാർ സർക്കാരിനെതിരെയും എംഎൽഎ ആരോപണമുന്നയിച്ചു. കിലോയ്ക്ക് മുപ്പത്തി അഞ്ച് രൂപ വരെ കുറഞ്ഞ വിലയ്ക്ക് പച്ചക്കറി ലഭ്യമാകുന്ന സ്റ്റാളുകൾ സ്ഥാപിക്കുമെന്ന പൊള്ളയായ വാഗ്ദാനമാണ് നിതീഷ് കുമാർ നൽകിയതെന്ന് ശിവ ചന്ദ്ര റാം ആരോപിച്ചു.

‌'അത്തരമൊരു സ്റ്റാളോന്നും ഞാൻ ഇതുവരെ കണ്ടില്ല. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഈ കാഴ്ച കാണണമെന്ന്  ആഗ്രഹിക്കുന്നതിനാൽ ഞാൻ ഈ മാല ധരിച്ച് സഭയ്ക്കുള്ളിലേക്ക് പോകുന്നു. വിഷയത്തിൽ എന്തെങ്കിലും നടപടിയെടുക്കാൻ ഇത് അവരെ പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ദരിദ്രർക്ക് സർക്കാർ പത്ത് രൂപയ്ക്ക് ഒരു കിലോ ഉള്ളി നൽകണമെന്നാണ് എന്റെ ആവശ്യം'-  എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios