മെറ്റലും ടാറും അടങ്ങുന്ന വലിയ റോഡ് കഷ്ണമാണ് തെറിച്ച് വീണത്. വലിയൊരു ഗര്‍ത്തവും ഈ റോഡില്‍ രൂപപ്പെട്ടിട്ടുണ്ട്.
യാവത്മാള്‍: സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ വന്‍ അപകടത്തില്‍ നിന്ന് ഒഴിവായി സ്കൂട്ടര്‍ യാത്രക്കാരി. റോഡിനടിയിലൂടെ പോയിരുന്ന പൈപ്പ് ലൈന്‍ തകരാറിനേ തുടര്‍ന്ന് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നിന്നാണ് സ്കൂട്ടര്‍ യാത്രക്കാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. റോഡ് പിളര്‍ന്ന് വലിയ ഇരമ്പത്തോടെ വെള്ളം തെറിച്ച് എത്തുന്നതും ഇതേസമയം സ്കൂട്ടര്‍ യാത്രക്കാരി കഷ്ടിച്ച് വെള്ളപ്പാച്ചിലില്‍ പെടാതെ പോകുന്നതടക്കമുള്ള ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞു. മഹാരാഷ്ട്രയിലെ യാവത്മാളിലാണ് സംഭവം.
ശനിയാഴ്ചയാണ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചത്. പിങ്ക് നിറത്തിലുള്ള വസ്ത്രമണിഞഅഞ യുവതിയുടെ സ്കൂട്ടറിന് തൊട്ട് അടുത്തേക്കാണ് ചെളി നിറത്തിലുള്ള വെള്ളം ഇരച്ചെത്തിയത്. ഏറെ നേരം കുത്തിയൊലിച്ച് എത്തിയ ശേഷമാണ് ജലപ്രവാഹത്തില്‍ കുറവ് വന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് എഎന്‍ഐ വിശദമാക്കുന്നത്. മെറ്റലും ടാറും അടങ്ങുന്ന വലിയ റോഡ് കഷ്ണമാണ് തെറിച്ച് വീണത്. വലിയൊരു ഗര്‍ത്തവും ഈ റോഡില്‍ രൂപപ്പെട്ടിട്ടുണ്ട്. 202ല്‍ ഉത്തര്‍ പ്രദേശിലെ ബറേലിയിലെ ഹോസ്പിറ്റലിലും സമാനമായ സംഭവം നടന്നിരുന്നു. കൊവിഡ് വാര്‍ഡിലാണ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചത്. സീലിങ് പൊട്ടിത്തെറിപ്പിച്ച വെള്ളം ഇരച്ച് എത്തുന്ന രംഗങ്ങള്‍ പുറത്ത് വന്നിരുന്നു.
ഫെബ്രുവരി അവസാന വാരം കടുത്ത കുടിവെള്ള ക്ഷാമത്തിനിടെ കൊച്ചി തമ്മനത്ത് പൈപ്പ് ലൈന്‍ പൊട്ടിയിരുന്നു. പൈപ്പ് ലൈനിലെ പൊട്ടലിന്‍റെ മര്‍ദ്ദത്തില്‍ റോഡ് നടുവേ പൊളിഞ്ഞിരുന്നു. സമീപത്തെ കടകളിലും വെള്ളം ഇരച്ചെത്തിയിരുന്നു. കൊച്ചിയിലെ ഒരു ഭാഗം കുടിവെള്ള ക്ഷാമത്തിൽ വലയുമ്പോഴാണ് ആലുവയിൽ നിന്ന് വെള്ളമെത്തിക്കുന്ന പൈപ്പ് പള്ളിപ്പാടിയിൽ പൊട്ടിയത്. വലിയ ശബ്ദത്തോടെയാണ് പൊട്ടിയത്. ഒരു മണിക്കൂറിലേറെ സമയം ഇവിടെ വെള്ളം കുത്തി ഒഴുകിയിരുന്നു.
പൈപ്പിലെ ചോർച്ച കണ്ടില്ല; ഒടുവില്‍, യുവതിക്ക് വാട്ടർ ബില്ല് വന്നത് 15 ലക്ഷം രൂപ
