രാവിലെ പത്തുമണിക്ക് സ്ഥാപനം തുറന്ന ഉടനെയായിരുന്നു കവർച്ച. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലും പൊലീസ് അന്വേഷണം നടത്തുകയാണ്. 

ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സിന്‍റെ തമിഴ്നാട് കൃഷ്ണഗിരി ഹൊസൂർ ശാഖയിൽ തോക്ക് ചൂണ്ടി കൊള്ളസംഘം ഏഴുകോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു. മുഖംമൂടി ധരിച്ചെത്തിയ സംഘം മാനേജറെ ഉൾപ്പടെ കെട്ടിയിട്ടാണ് കവര്‍ച്ച നടത്തിയത്. രാവിലെ പത്തുമണിക്ക് സ്ഥാപനം തുറന്ന ഉടനെയായിരുന്നു കവർച്ച. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലും പൊലീസ് അന്വേഷണം നടത്തുകയാണ്. രണ്ടാഴ്‍ച മുമ്പ് മുത്തൂറ്റിന്‍റെ ഇതേശാഖയില്‍ കവര്‍ച്ചാശ്രമം നടന്നിരുന്നു.