Asianet News MalayalamAsianet News Malayalam

മൂന്ന് ലക്ഷം വസ്ത്രങ്ങൾ ശേഖരിച്ച് സംഭാവന ചെയ്ത് രാജകുടുംബാം​ഗം ​ഗിന്നസ് റെക്കോർഡിലേക്ക്

76000 പേരിൽ നിന്നും 3,29,250 വസ്ത്രങ്ങളാണ് ഈ ക്യാംപെയിൻ വഴി ലഭിച്ചത്. ഇവ വസ്ത്രമില്ലാത്തവർക്ക് വിതരണം ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

royal family member in udaypur got guinnes record for collecting three lakh dress
Author
Udaipur, First Published Mar 11, 2019, 7:25 PM IST

ഉദയ്പൂർ: മൂന്നു ലക്ഷത്തിലധികം വസ്ത്രങ്ങൾ ശേഖരിച്ച് വിതരണം ചെയ്ത് ഉദയ്പൂരിലെ രാജകുടുംബം ​ഗിന്നസ് വേൾഡ് റെക്കോർഡിലേക്ക്.  ഉദയ്പൂരിലെ രാജ്പുത് ഭരണാധികാരി മഹാറാണ പ്രതാപിന്റെ പിൻ​ഗാമിയായ ലക്ഷ്യരാജ് സിം​ഗ് മേവാറിനാണ് ​ഗിന്നസ് ബുക്ക് അധികൃതരിൽ നിന്നും ഇത് സംബന്ധിച്ച്  ഔദ്യോ​ഗിക അറിയിപ്പ് ലഭിച്ചത്. ഇദ്ദേഹം സംഘടിപ്പിച്ച വസ്ത്രദാൻ എന്ന ക്യാംപെയിൻ വഴിയാണ് ഇത്രയും വസ്ത്രങ്ങൾ ശേഖരിക്കാൻ സാധിച്ചത്.

76000 പേരിൽ നിന്നും 3,29,250 വസ്ത്രങ്ങളാണ് ഈ ക്യാംപെയിൻ വഴി ലഭിച്ചത്. ഇവ വസ്ത്രമില്ലാത്തവർക്ക് വിതരണം ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 120 സ്കൂളുകൾ, 15 കോളേജുകൾ, 30 എൻജിഒഎ എന്നിവർ ഈ ക്യാംപെയിനിൽ പങ്കാളികളായി. ''ഇല്ലാത്തവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാൻ ഈ ക്യാംപെയിന് തുടക്കമിട്ടത്. മറ്റ് ചില സംഘടനകളുടെ സഹായവും ഞാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ന​ഗരത്തിലെ ചെറുപ്പക്കാർക്ക് എത്ര വിശാലമായ ഹൃദയമാണുള്ളതെന്ന് എനിക്ക് മറ്റുള്ളവരെ കാണിച്ചു കൊടുക്കണമായിരുന്നു. അത് സാധിച്ചു.'' മേവാർ വ്യക്തമാക്കുന്നു. 
 

Follow Us:
Download App:
  • android
  • ios