ദില്ലി: മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥി​ന്‍റെ മ​രു​മ​ക​ൻ ര​തു​ൽ പു​രി​യു​ടെ 300 കോ​ടി വി​ല​വ​രു​ന്ന ഡ​ൽ​ഹി​യി​ലെ ബം​ഗ്ലാ​വ് ആ​ദാ​യ​നി​കു​തി വ​കു​പ്പ് കണ്ടുകെട്ടി. നാ​ല് കോ​ടി ഡോ​ള​റി​ന്‍റെ വി​ദേ​ശ​ഫ​ണ്ടു​ക​ളും പി​ടി​ച്ചെ​ടു​ത്തു. എ​പി​ജെ അ​ബ്ദു​ൾ ക​ലാം റോ​ഡി​ൽ ലു​തി​യ​ൻ​സ് സോ​ണി​ലെ ബം​ഗ്ലാ​വാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത​ത്. 

ര​തു​ലി​ന്‍റെ പി​താ​വ് ദീ​പ​ക് പു​രി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മോ​സ​ർ ബെ​യ​ർ ഗ്രൂ​പ്പി​ന്‍റെ പേ​രി​ലു​ള്ള ബം​ഗ്ലാ​വാ​ണ​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ർ ര​തു​ൽ പു​രു​യു​ടെ ക​മ്പ​നി​ക​ളി​ൽ റെ​യ്ഡ് ന​ട​ത്തു​ക​യും 1,350 കോ​ടി രൂ​പ​യു​ടെ നി​കു​തി വെ​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​താ​യി അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ന​ധി​കൃ​ത പ​ണ ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ൾ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.