ചണ്ഡിഗഡിലെ ഒരു ഹോട്ടലില്‍ നിന്ന് നടൻ രാഹുല്‍ ബോസ് രണ്ട് പഴം വാങ്ങിച്ചപ്പോള്‍ 442.50 രൂപയാണ് ബില്‍ നല്‍കിയത്. തുടര്‍ന്ന് താരം ബില്‍ സഹിതം ട്വീറ്റ് ചെയ്തപ്പോള്‍ സംഭവം വിവാദമായി.
ചണ്ഡിഗഢ്: നടന്‍ രാഹുല്‍ ബോസിന്‍റെ പക്കല്‍നിന്ന് രണ്ട് വാഴപ്പഴത്തിന് 442.50 രൂപ ഈടാക്കിയ ഫൈവ് സ്റ്റാര്‍ ഹോട്ടലിന് വന്‍പിഴ. അമിത വില ഈടാക്കിയതിന് ടാക്സ് അതോറിറ്റി 25,000 രൂപയാണ് പിഴ വിധിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചാണ് ചണ്ഡിഗഡിലെ ഒരു ഹോട്ടലില്‍ നിന്ന് നടൻ രാഹുല്‍ ബോസ് രണ്ട് പഴം വാങ്ങിച്ചപ്പോള്‍ 442.50 രൂപയാണ് ബില്‍ നല്‍കിയത്. തുടര്‍ന്ന് താരം ബില്‍ സഹിതം ട്വീറ്റ് ചെയ്തപ്പോള്‍ സംഭവം വിവാദമായി.
ചണ്ഡിഗഡിലെ ഒരു ഹോട്ടലിലെ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെയാണ് രണ്ട് വാഴപ്പഴത്തിന് രാഹുല്‍ ബോസ് ആവശ്യപ്പെട്ടത്. മുറിയിലെത്തുമ്പോഴേക്കും പഴം എത്തി. ഒപ്പം ബില്ലും. ജിഎസ്‍ടി ഉള്‍പ്പടെ 442.50 രൂപയാണ് വിലയായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് വിശ്വസിക്കാനാകുമോയെന്ന അടിക്കുറിപ്പോടെ രാഹുല്‍ ബോസ് തന്നെ വീഡിയോ സാമൂഹ്യമാധ്യമത്തിലൂടെ പുറത്തുവിട്ടു.
