കൊല്‍ക്കത്ത: ആര്‍എസ്‍പി ജനറല്‍ സെക്രട്ടറി ക്ഷിതി ഗോസ്വാമി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്  ഇന്ന് പുലര്‍ച്ചെ കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. 

ആര്‍എസ്‍പിയുടെ പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന ക്ഷിതി ഗോസ്വാമി 2018 ഡിസംബറിലാണ് ആര്‍എസ്‍പിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയാകുന്നത്. ആര്‍എസ്പിയുടെ വിദ്യാര്‍ഥി പ്രസ്ഥാനത്തിലുടെയായിരുന്നു പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് കര്‍ഷക പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമായത്.