ടിബറ്റര്‍ സ്പീക്കര്‍ സോനം തെംഫല്‍ മോഹന്‍ ഭാഗവത്തിനൊപ്പം കൂടികാഴ്ചയില്‍ പങ്കെടുത്തു. ഡിസംബര്‍ 15 മുതല്‍ ദലൈലാമ വീണ്ടും പ്രമുഖരുമായി കൂടികാഴ്ച ആരംഭിച്ചിരുന്നു.
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുമായി കൂടികാഴ്ച നടത്തി. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ വച്ചായിരുന്നു കൂടികാഴ്ച. ഒരു മണിക്കൂറോളം കൂടികാഴ്ച നീണ്ടുനിന്നുവെന്നാണ് റിപ്പോര്‍ട്ട്. ടിബറ്റിന്റെ സ്വതന്ത്ര്യപദവി അടക്കം നിരവധി കാര്യങ്ങള്‍ ഇവര്‍ ചര്‍ച്ച ചെയ്തുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ടിബറ്റര്‍ സ്പീക്കര്‍ സോനം തെംഫല്‍ മോഹന്‍ ഭാഗവത്തിനൊപ്പം കൂടികാഴ്ചയില്‍ പങ്കെടുത്തു. ഡിസംബര്‍ 15 മുതല്‍ ദലൈലാമ വീണ്ടും പ്രമുഖരുമായി കൂടികാഴ്ച ആരംഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ധര്‍മ്മശാലയില്‍ എത്തിയ ആര്‍എസ്എസ് മേധാവിയെയും കണ്ടത് എന്നാണ് ദലൈലാമയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2020 തുടക്കത്തിലെ കൊറോണ ലോക്ക്ഡൌണ്‍ കാലം മുതല്‍ രണ്ട് വര്‍ഷത്തോളമായി ദലൈലാമ പുറത്തുനിന്നുള്ളവരുമായി കൂടികാഴ്ച ഒഴിവാക്കിയിരിക്കുകയായിരുന്നു.
ടിബറ്റന്‍ അഭയാര്‍ത്ഥി സര്‍ക്കാറിന്‍റെ പ്രസിഡന്‍റായ പെന്‍പ സെറിങ്ങുമായും ആര്‍എസ്എസ് മേധാവി ചര്‍ച്ച നടത്തി. ഇന്ത്യയിലെ സര്‍ക്കാറും ജനങ്ങളും ടിബറ്റിന് നല്‍കുന്ന പിന്തുണയില്‍ നന്ദിയുണ്ട്. രണ്ട് നേതാക്കളുടെയും കൂടികാഴ്ച അനിവാര്യമാണ്. മാനവരാശിയുടെ വിശാല കാഴ്ചപ്പാട് തന്നെയാണ് ചര്‍ച്ചയില്‍ വിഷയമായത്. ഇന്ത്യയിലെ ജനങ്ങളുടെ പിന്തുണ ടിബറ്റിന്‍റെ സ്വതന്ത്ര്യപദവിക്ക് ഭാഗവത് വാഗ്ദാനം ചെയ്തു -പെന്‍പ സെറിങ്ങ് പിന്നീട് അറിയിച്ചു. കംഗ്ര മുതല്‍ ധര്‍മ്മശാല വരെയുള്ള സ്ഥലങ്ങളില്‍ അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിലാണ് ആര്‍എസ്എസ് മേധാവി.
