സർക്കാരുകൾ രാഷ്ട്രീയ വ്യത്യാസത്തിന് അപ്പുറം വളരണമെന്നും വിഭജനത്തിൻറെ വേദന മറക്കാനാവില്ലെന്നും ആര്‍എസ്എസ് മേധാവി 

വി ഡി സവർക്കറെ പുകഴ്ത്തി ആര്‍എസ്എസ്(RSS) മേധാവി മോഹൻ ഭാഗവത് (RSS chief Mohan Bhagwat). സവർക്കർ (Vinayak Damodar Savarkar)ഐക്യ ഇന്ത്യയ്ക്കായി വാദിച്ചുവെന്നാണ് മോഹന്‍ ബാഗവത് ആര്‍എസ്എസിന്‍റെ വിജയദശമി ദിനാഘോഷത്തില്‍ പറഞ്ഞത്.സർക്കാരുകൾ രാഷ്ട്രീയ വ്യത്യാസത്തിന് അപ്പുറം വളരണമെന്നും മോഹന്‍ ഭാഗവത് നാഗ്പൂരില്‍ പറഞ്ഞു. വിഭജനത്തിൻറെ വേദന മറക്കാനാവില്ലെന്നും ആര്‍എസ്എസ് മേധാവി വിശദമാക്കി. പുതിയ തലമുറ രാജ്യത്തിന്‍റെ ചരിത്രം അറിഞ്ഞിരിക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

Scroll to load tweet…

സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം നിരീക്ഷിക്കാൻ നയം വേണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ഒടിടി പ്ലാറ്റുഫോമുകളേക്കുറിച്ചും രൂക്ഷ വിമര്‍ശനമാണ് മോഹന്‍ ഭാഗവത് നടത്തിയത്. കൊവിഡ് കാലത്ത് ചെറിയ കുട്ടികളുടെ കയ്യില്‍ പോലും മൊബൈല്‍ ഫോണ്‍ ലഭിക്കുന്ന സാഹചര്യമാണ് ഉള്ളത്. അവരെന്തൊക്കെയാണ് കാണുന്നത് എന്നതിനേക്കുറിച്ച് രക്ഷിതാക്കള്‍ക്ക് ഒരു ധാരണയുമില്ല. ഒടിടി പ്ലാറ്റുഫോമുകളില്‍ എന്താണ് കാണിക്കുന്നതെന്ന് നിയന്ത്രണങ്ങളില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

Scroll to load tweet…

ലഹരിയുടെ ഉപയോഗത്തേക്കുറിച്ച് ഇത്തരം പ്ലാറ്റുഫോമുകളില്‍ വളരെ സാധാരണമെന്ന നിലയിലാണ് കാണിക്കുന്നത്. ഇത് പുതുതലമുറയെ വഴി തെറ്റിക്കാന്‍ ഇടയാക്കുന്നുണ്ട്. ലഹരിവില്പന വഴിയുള്ള പണം രാജ്യത്ത് അസ്ഥിരതയ്ക്ക് ഉപയോഗിക്കുന്നുവെന്നും മോഹന്‍ ഭാഗവത് ആരോപിച്ചു.ജനങ്ങളെ ഒന്നിച്ചു നിര്‍ത്താൻ സംഭാഷണം അനിവാര്യമാണെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.