Asianet News MalayalamAsianet News Malayalam

'സെെനിക' സ്കൂളുമായി ആര്‍എസ്എസ്; ലക്ഷ്യം കുട്ടികളെ സജ്ജരാക്കല്‍

ആണ്‍കുട്ടികള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ സ്കൂള്‍ സിബിഎസ്ഇ സിലബസ് ആണ് പിന്തുടരുക. നാലാം ക്ലാസ് മുതല്‍ പ്ലസ് ടൂ വരെയുള്ള വിദ്യാഭ്യാസമായിരിക്കും രാജുഭയ്യാ സെെനിക് വിദ്യാ മന്ദിറില്‍ ഉണ്ടാവുക

rss will open first army school next year
Author
Delhi, First Published Jul 29, 2019, 6:36 PM IST

ദില്ലി: ആര്‍എസ്എസ് ആരംഭിക്കുന്ന ആദ്യ 'സെെനിക' സ്കൂള്‍ അടുത്ത വര്‍ഷം ഏപ്രിലില്‍ പ്രവര്‍ത്തനം ആരംഭിക്കും. കൂട്ടികള്‍ക്ക് സെെനിക വിഭാഗങ്ങളില്‍ ഓഫീസര്‍മാരാകാനുള്ള പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂള്‍ ആരംഭിക്കുന്നത്. ആര്‍എസ്എസിന്‍റെ വിദ്യാഭ്യസ വിഭാഗമായ വിദ്യാഭാരതിയുടെ കീഴിലാണ് പുതിയ സംരംഭവും.

മുന്‍ ആര്‍എസ്എസ് നേതാവ് രാജേന്ദ്ര സിംഗിന്‍റെ പേരിലാണ് സ്കൂള്‍ തുടങ്ങുന്നതെന്നും എക്കോണമിക് ടെെംസ് റിപ്പോര്‍ട്ട് ചെയ്തു. യുപിയിലെ ബുലന്ദ്ഷെഹറിലാണ് രാജുഭയ്യാ സെെനിക് വിദ്യാ മന്ദിര്‍ പ്രവര്‍ത്തിക്കുക. രാജേന്ദ്ര സിംഗിന്‍റെ ജന്മനാടാണ് ബുലന്ദ്ഷെഹര്‍.

ആണ്‍കുട്ടികള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ സ്കൂള്‍ സിബിഎസ്ഇ സിലബസ് ആണ് പിന്തുടരുക. നാലാം ക്ലാസ് മുതല്‍ പ്ലസ് ടൂ വരെയുള്ള വിദ്യാഭ്യാസമായിരിക്കും രാജുഭയ്യാ സെെനിക് വിദ്യാ മന്ദിറില്‍ ഉണ്ടാവുക. ആദ്യമായാണ് ഇങ്ങനെയൊരു സംരംഭം പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിക്കുന്നതെന്നും ഈ മാതൃക മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും വിദ്യാഭാരതിയുടെ റീജണല്‍ കണ്‍വീനര്‍ അജയ് ഗോയല്‍ പറഞ്ഞു.

ആദ്യ ബാച്ചിനുള്ള പ്രോസ്പെക്ടസ് അടക്കം തയറായിട്ടുണ്ട്. നാലാം ക്ലാസില്‍ 160 വിദ്യാര്‍ഥികളെയാണ് ഉള്‍ക്കൊള്ളിക്കുക. വീരമൃത്യു വരിച്ച സെെനികരുടെ മക്കള്‍ക്ക് 56 സീറ്റുകള്‍ സംവരണം ചെയ്തിട്ടുമുണ്ട്. 

Follow Us:
Download App:
  • android
  • ios