ദില്ലി: സ്പുട്നിക് വാക്സിൻ വികസനത്തിൽ ഇന്ത്യയുമായി സഹകരണത്തിന് വീണ്ടും സന്നദ്ധത അറിയിച്ച് റഷ്യ. മരുന്ന് വികസനം, വിതരണം എന്നീ മേഖലകളിൽ ചർച്ചകൾ ഉണ്ടായേക്കും. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അടുത്ത ആഴ്ച നടത്തുന്ന റഷ്യ സന്ദർശനത്തിൽ ഇക്കാര്യം ചർച്ച ആകുമെന്നാണ് റിപോർട്ടുകൾ. വാക്സിൻ മുന്നാം ഘട്ട പരീക്ഷണം ഇന്ത്യയിൽ നടത്താനുള്ള സാധ്യതയും റഷ്യ തേടിയേക്കും.