മെയ് ഒന്നിന് റഷ്യന്‍ നിര്‍മ്മിത വാക്സീനായ സ്പുട്നിക് വാക്സീന്‍ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്

ദില്ലി: കൊവിഡിനെതിരെ തങ്ങൾ വികസിപ്പിച്ചെടുത്ത സ്പുട്നിക് വാക്സീന്‍ ഇന്ത്യക്ക് ഉടന്‍ നല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന്‍. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ച റഷ്യൻ പ്രസിഡന്റ് ഇന്ത്യക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. മെയ് ഒന്നിന് റഷ്യന്‍ നിര്‍മ്മിത വാക്സീനായ സ്പുട്നിക് വാക്സീന്‍ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇന്ത്യക്കും റഷ്യക്കുമിടയില്‍ ടു പ്ലസ് ടു സംഭാഷണത്തിനും ധാരണയായി. വിദേശകാര്യ പ്രതിരോധ മന്ത്രിമാര്‍ക്കിടയിലാകും ചര്‍ച്ച.