കോഴിക്കോട്: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി എന്തായാലും അംഗീകരിക്കുമെന്നാണ് പാര്‍ട്ടിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാടെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അതേസമയം കോഴിക്കോട്ടെ യുഎപിഎ വിവാദത്തിൽ നിയമപരമായ സാധ്യതകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോടതിവിധികൾ സ്വാധീനിക്കപ്പെടുന്നുണ്ടോ എന്ന് സിപിഎം പിബി ചർച്ച ചെയ്ത് നിലപാട് പ്രഖ്യാപിക്കും. അയോധ്യ , ശബരിമല , റാഫേൽ വിധികളുടെ പശ്ചാത്തലത്തിലാണ് പൊളിറ്റ് ബ്യൂറോ യോഗം ചേരുന്നത്.

അതേസമയം ശബരിമല വിധി രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കരുതെന്ന് ഇടതുമുന്നണി കൺവീനര്‍ എ വിജയരാഘവൻ പറഞ്ഞു. അക്രമ പ്രവർത്തനങ്ങളെ അംഗീകരിക്കില്ല. സമാധാനപരമായി ഭക്തർക്ക് ശബരിമലയിൽ  പോകാനാകണമെന്നും നിയമവാഴ്ചയെ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.