ദില്ലി: ബാഡ്മിന്‍റൺ ചാമ്പ്യൻ സൈന നെഹ്‍വാൾ ഇന്ന് ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തതാണ് താരത്തിന്‍റെ രാഷ്ട്രീയ പ്രവേശനം. ബാഡ്മിന്‍റണിൽ ലോക ഒന്നാം നമ്പർ താരമായിരുന്ന സൈന, 2012ൽ ഒളിമ്പിക് മെഡലും നേടിയിട്ടുണ്ട്. ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ബാഡ്മിന്‍റൺ താരമായിരുന്നു സൈന നെഹ്‍വാൾ, 2012ലായിരുന്നു ഇത്. 

ഹ​രിയാനയിൽ ജനിച്ച സൈന നെഹ്‍വാൾ രാജ്യത്ത് വലിയ ആരാധവ‍ൃന്ദമുള്ള കായിക താരമാണ്. അ‌ർജുന അവാ‌ർഡും ഖേൽ രത്ന അവാ‌ർഡും നേടിയിട്ടുള്ള താരം നേരത്തെ തന്നെ മോദി അനുകൂല ട്വീറ്റുകൾക്ക് പ്രസിദ്ധമാണ്. ദീപാവലി ദിനത്തിൽ ഭാരത് ലക്ഷ്മി ഹാഷ്ടാഗിൾ രാജ്യത്തെ വിവിധ താരങ്ങൾ സമാനമായ ട്വീറ്റ് ചെയ്ത സംഭവത്തിൽ ഒരംഗം സൈന നെഹ്‍വാളായിരുന്നു. 

പ്രധാനമന്ത്രിയെ അഭിസംബോധന കൊണ്ടുള്ള ഈ ട്വീറ്റ് അത് പോലെ തന്നെ ഒരു കൂട്ടം വനിതാ കായിക താരങ്ങൾ പോസ്റ്റ് ചെയ്തത് അന്ന് വലിയ സോഷ്യൽ മീഡിയ ചർച്ചയക്ക് വഴി വച്ചിരുന്നു.