Asianet News MalayalamAsianet News Malayalam

വ്യാജ റെംഡിസിവിർ വിൽപന; ദില്ലിയിൽ രണ്ട് പേർ അറസ്റ്റിൽ

ഒരു വയലിന് 35000 രൂപയാണ് ഇവർ ഈടാക്കിയിരുന്നത്. ഇവരിൽ നിന്ന് 17 ഇൻജക്ഷനും ഇവരിൽ നിന്ന് പിടിച്ചെടുത്തു. 

sale of counterfeit remdisivir; Two arrested in Delhi
Author
Delhi, First Published May 1, 2021, 11:06 AM IST

ദില്ലി:  കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവിർ ആണെന്ന പേരിൽ വ്യാജമരുന്ന് വിറ്റ രണ്ട് പേർ കൂടി പിടിയിലായി. ഒരു വയലിന് 35000 രൂപയാണ് ഇവർ ഈടാക്കിയിരുന്നത്. ഇവരിൽ നിന്ന് 17 ഇൻജക്ഷനും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഇവരെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. വ്യാജ മരുന്ന് വിൽക്കുന്ന 5 പേരുടെ സംഘത്തെ ഇന്നലെ ഉത്തരാഖണ്ഡിൽ വച്ചു പിടികൂടിയിരുന്നു. 

അതേസമയം,  റെംഡിസിവിർ മരുന്നുകള്‍ കരിഞ്ചന്തയില്‍ വിറ്റ യുവ ഡോക്ടര്‍ അടക്കം മൂന്നുപേര്‍ ഇന്ന് ചെന്നൈയിൽ അറസ്റ്റിലായി. തമിഴ്നാട് പൊലീസാണ് യുവ ഡോക്ടര്‍ അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തത്. ചെന്നൈയിലെ ഹിന്ദു മിഷന്‍ ആശുപത്രിക്ക് സമീപം റെംഡിസിവിർ മരുന്ന് കരിഞ്ചന്തയില്‍ വില്‍ക്കുന്നുവെന്ന് വിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് പരിശോധന നടത്തിയത്. 17 റെംഡിസിവിർ വയലുകളാണ് മൊഹമ്മദ് ഇമ്രാന്‍ ഖാനെന്ന യുവ ഡോക്ടറില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്. തിരുവണ്ണാമലൈ സ്വദേശിയായ വിഗ്നേഷാണ് 8000 രൂപ വീതം  ഓരോ വയലുകള്‍ക്കും ഈടാക്കിയാണ് ഡോക്ടര്‍ വിറ്റത്. ഈ മരുന്ന് 20000 രൂപയ്ക്ക് മറിച്ചുവില്‍ക്കാനുള്ള ശ്രമത്തിനിടയിലാണ് അറസ്റ്റ് നടക്കുന്നത്. വിപണിയില്‍ 3400 രൂപ വിലമതിക്കുന്ന മരുന്നാണ് കരിഞ്ചന്തയില്‍ 20000 രൂപയ്ക്ക് വില്‍പ്പന നടത്തുന്നത്. സംഭവത്തിന് പിന്നാലെ പ്രത്യേക കൗണ്ടറുകള്‍ തുറന്ന് റെംഡിസിവിർ മരുന്ന് വിതരണം നടത്താന്‍ തമിഴ്നാട് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 


 

Follow Us:
Download App:
  • android
  • ios