സ്വാമി അസീമാനന്ദ ഉൾപ്പെടെ പ്രതികൾ ഹാജരായി. ഹരിയാനയിലെ പഞ്ചകുള എൻഐഎ കോടതിയാണ് നാല് മണിക്ക് വിധി പ്രസ്താവിക്കുന്നത് 

ഹരിയാന: സംഝോത എക്സ്പ്രസ് സ്ഫോടനക്കേസിൽ വിധി അൽപ്പസമയത്തിനകം. ഹരിയാനയിലെ പഞ്ചകുള എൻഐഎ കോടതിയാണ് വിധി പ്രഖ്യാപിക്കുന്നത്.സ്വാമി അസീമാനന്ദ ഉൾപ്പെടെയുള്ള പ്രതികൾ കോടതിയിൽ ഹാജരായി. നാല് മണിക്കാണ് കോടതി വിധി പറയുന്നത്.

2007 ഫെബ്രുവരി 18നു ലാഹോറിനും ഡല്‍ഹിക്കുമിടയില്‍ സര്‍വീസ് നടത്തുന്ന സംഝോത എക്‌സ്പ്രസിലാണ് സ്‌ഫോടനം നടത്തിയത്. ഹരിയാനയിലെ പാനിപഠിനടുത്ത് വച്ചുണ്ടായ സ്‌ഫോടനത്തിൽ 68 പേരാണ് കൊല്ലപ്പെട്ടത്.

കേസില്‍ 2010ല്‍ അസീമാനന്ദ ഉള്‍പ്പെടെയുള്ളവരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടനത്തില്‍ സുനില്‍ ജോഷി, രാമചന്ദ്ര കല്‍സാംഗാര, സന്ദീപ് ഡാങ്കെ, ലോകേഷ് ശര്‍മാനന്ദ്, കമാല്‍ ചൗഹാന്‍ പങ്കാളികളാണെന്നു എന്‍ഐഎ കണ്ടെത്തിയിരുന്നു.