Asianet News MalayalamAsianet News Malayalam

ഒരു രൂപയ്ക്ക് സാനിറ്ററി പാഡുകള്‍; സ്വാതന്ത്ര്യദിനത്തില്‍ സ്ത്രീ സൗഹൃദ പദ്ധതികള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

''നമ്മുടെ പെണ്‍ മക്കളുടെ ആരോഗ്യത്തില്‍ സര്‍ക്കാര്‍ എപ്പോഴും ജാഗരൂഗരാണ്. 6000 ജന്‍ ഔഷധി സെന്ററുകളിലൂടെ അഞ്ച് കോടി സ്ത്രീകള്‍ക്ക് ഒരു രൂപയ്ക്ക് സാനിറ്ററി പാഡുകള്‍ ലഭിക്കുന്നു...''
 

sanitary pads for one rupees pm remarks on independence day
Author
Delhi, First Published Aug 15, 2020, 12:05 PM IST

ദില്ലി: 74ാം സ്വാതന്ത്ര്യദിനത്തില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ കൊണ്ടുവന്ന പ്രവര്‍ത്തനങ്ങള്‍ എടുത്തുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. സാനിറ്ററി പാഡുകളെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ട്വിറ്റര്‍. 

''നമ്മുടെ പെണ്‍ മക്കളുടെ ആരോഗ്യത്തില്‍ സര്‍ക്കാര്‍ എപ്പോഴും ജാഗരൂഗരാണ്. 6000 ജന്‍ ഔഷധി സെന്ററുകളിലൂടെ അഞ്ച് കോടി സ്ത്രീകള്‍ക്ക് ഒരു രൂപയ്ക്ക് സാനിറ്ററി പാഡുകള്‍ ലഭിക്കുന്നു. അവരുടെ വിവാഹത്തിന് സമിതികളെ രൂപീകരിക്കും. ഇതുവഴി  പണം അവശ്യസമയത്ത് ഉപയോഗിക്കാനാകും'' സ്വാതന്ത്ര്യസമര പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. 

''ഇത് തുടര്‍ച്ചയായി ഏഴാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയിലെ ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തുന്നത്. നമ്മള്‍ പ്രയത്‌നിക്കുന്നത് സ്ത്രീകള്‍ക്ക് വേണ്ടിയാണ്. വ്യോമ നാവികസേനകളില്‍ പ്രധാനമേഖലകളില്‍ സ്ത്രീകളെ നിയമിക്കാന്‍ തുടങ്ങി. സ്ത്രീകള്‍ ഇപ്പോള്‍ നേതാക്കളാണ്. മുത്തലാഖ് നിരോധിച്ചു'' - മോദി കൂട്ടിച്ചേര്‍ത്തു. 

പ്രധാനമന്ത്രിയുടെ പ്രസംഗത്തെ അഭിനന്ദിച്ച് നിരവധി പേരാണ്  സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. ഇതാദ്യമായായിരിക്കും ഒരു പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ആര്‍ത്തവ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.   
 

Follow Us:
Download App:
  • android
  • ios