ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിത ചടങ്ങിൽ മുഖ്യാതിഥി ആയി എത്തുന്നത്.

ദില്ലി: നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് വിജയദശമി ആഘോഷ പരിപാടികൾ തുടങ്ങി. എവറസ്റ്റ് ആദ്യമായി കീഴടക്കിയ വനിത സന്തോഷ് യാദവാണ് മുഖ്യാതിഥി. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിത ചടങ്ങിൽ മുഖ്യാതിഥി ആയി എത്തുന്നത്. 1992- 1993 വർഷങ്ങളിൽ രണ്ട് തവണയാണ് സന്തോഷ് യാദവ് എവറസ്റ്റ് കീഴടക്കിയത്. ഹരിയാന സ്വദേശിയാണ് സന്തോഷ് യാദവ്. സ്ത്രീ ശാക്തീകരണം ഇല്ലാതെ സമൂഹത്തിന് പുരോഗതി ഉണ്ടാകില്ലെന്ന് മോഹൻ ഭഗവത് പറഞ്ഞു. ജെൻഡർ ഇക്വാലിറ്റി അതിപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വിജയദശമി ദിനമായ ഇന്ന് ആയിരക്കണക്കിന് കുരുന്നുകള്‍ അറിവിന്‍റെ ആദ്യക്ഷരം കുറിക്കും. ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ ഒരുക്കിയിട്ടുണ്ട്. വിദ്യാരംഭത്തിനായി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലും, തിരൂർ തുഞ്ചൻ പറന്പിലും നൂറു കണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിക്കും.പ്രമുഖ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പ്രമുഖർ കുരുന്നുകളെ അക്ഷരലോകത്തേക്ക് കൈപിടിക്കും. നൃത്തം ഉൾപ്പെടെ കലാരൂപങ്ങളിലും ഇന്ന് വിദ്യാരംഭം ഉണ്ട് 

ഇന്ന് വിദ്യാരംഭം : കുരുന്നുകൾ അറിവിന്‍റെ ആദ്യക്ഷരം കുറിക്കുന്നു,ക്ഷേത്രങ്ങളിലും സാസ്കാരിക ഇടങ്ങളിലും തിരക്ക്