ദില്ലി: സുനന്ദ പുഷ്കറിന്‍റെ ജന്മദിനത്തില്‍ അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് ശശി തരൂര്‍ എംപി. ഇന്ന് സുനന്ദ പുഷ്കറിന്‍റെ 56ാം ജന്മദിനമാണ്.

'സുനന്ദയെക്കുറിച്ച് ഓര്‍മ്മിക്കുകയാണ്. 56 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസമാണ് ജമ്മുകശ്മീരിലെ സോപോറില്‍ അവള്‍ ജനിച്ചത്. ലില്ലിപ്പൂക്കളായിരുന്നു അവള്‍ക്കേറ്റവും പ്രിയപ്പെട്ടത്, കുറച്ച് പൂക്കള്‍ ഒരു സുഹൃത്ത് ഇന്ന് രാവിലെ അയച്ചുതന്നു'- സുനന്ദ പുഷ്കറിന്‍റെ ചിത്രത്തോടൊപ്പം ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

2010 ഓഗസ്റ്റിലായിരുന്നു സുനന്ദയും ശശി തരൂരും തമ്മിലുള്ള വിവാഹം. 2014 ജനുവരി 17ന് സുനന്ദയെ ദില്ലിയിലെ ലീല ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.