ചെന്നൈ: തമിഴ്നാട് സാത്താൻകുളം കസ്റ്റഡി കൊലപാതകത്തിൽ പൊലീസിനെതിരെ സിബിഐയുടെ അന്വേഷണ റിപ്പോർട്ട്. സാക്ഷികളുടെ മൊഴി പൊലീസ് തെറ്റായി വ്യാഖ്യാനിച്ചു. ഇരുവരും പൊലീസിനെ മർദിച്ചെന്ന വാദം തെറ്റാണെന്നും സിബിഐയുടെ റിപ്പോർട്ടിൽ‌ പറയുന്നു. മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. 

വ്യാപാരികളായ ബെനിക്സിനും ജയരാജിനുമെതിരെ പൊലീസ് വ്യാജ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നെന്ന് സിബിഐ റിപ്പോർട്ടിൽ പറയുന്നു. ഇൻസ്പെക്ടർ ശ്രീധർ ഉൾപ്പടെയുള്ളവർക്ക് ജാമ്യം അനുവദിക്കരുതെന്നും സിബിഐ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ലോക്ക്ഡൗൺ സമയത്ത് ബെനിക്സും ജയരാജനും കട അടയ്ക്കാൻ വൈകിയെന്നും,  ഇത് ചോദ്യം ചെയ്ത പൊലീസിനെ ഇവർ മർദിച്ചെന്നുമായിരുന്നു എഫ്ഐആർ. പൊലീസ് കസ്റ്റഡിയിലിരിക്കെയുണ്ടായ മർദ്ദനത്തെത്തുടർന്ന് ഇരുവരും മരിക്കുകയായിരുന്നു.  


Read Also: അനധികൃത കെട്ടിട നിർമ്മാണം; നടി കങ്കണ റണൗത്തിന് മുംബൈ കോർപ്പറേഷന്‍റെ നോട്ടീസ് ...