Asianet News MalayalamAsianet News Malayalam

മഹാത്മഗാന്ധിയെ രാഷ്ട്രപിതാവായി കാണുന്നില്ലെന്ന് സവര്‍ക്കറുടെ ചെറുമകൻ

മഹാത്മഗാന്ധിയെ(Mahathma Gandhi)  രാഷ്ട്രപിതാവായി കാണുന്നില്ലെന്ന് സവര്‍ക്കറുടെ((Vinayak Damodar Savarkar)ചെറുമകൻ രഞ്ജിത് സവര്‍ക്കര്‍

Savarkars grandson says he does not see Mahatma Gandhi as the Father of the Nation
Author
India, First Published Oct 13, 2021, 7:02 PM IST

ദില്ലി:  മഹാത്മഗാന്ധിയെ(Mahathma Gandhi)  രാഷ്ട്രപിതാവായി കാണുന്നില്ലെന്ന് സവര്‍ക്കറുടെ((Vinayak Damodar Savarkar)ചെറുമകൻ രഞ്ജിത് സവര്‍ക്കര്‍. ഇന്ത്യ പോലൊരു രാജ്യത്തിന് ഒരു പിതാവ് മാത്രമല്ല.  വിസ്മരിക്കപ്പെട്ട ആയിരങ്ങളുണ്ടെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എ എൻ ഐയോട് പറഞ്ഞു.

വി ഡി സവർക്കർ  സാമൂഹിക പരിഷ്കർത്താവായിരുന്നു എന്നും   മഹാത്മാ ഗാന്ധി  പറഞ്ഞിട്ടാണ് സവർക്കർ മാപ്പ് പറഞ്ഞതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്  പറഞ്ഞിരുന്നു.  സവർക്കറെ മോചിപ്പിക്കണമെന്ന് മഹാത്മാഗാന്ധി ആവശ്യപ്പെട്ടിരുന്നുവെന്നും രാജ്നാഥ് സിങ്ങ് പറഞ്ഞു. എന്നാൽ ഇക്കാര്യത്തിലും രഞ്ജിത് സവർക്കർ വിയോജിപ്പ് പ്രകടമാക്കിയിരുന്നു. 

ഗാന്ധിജിയുടെ പേരിനോട് ചേർത്ത് സവർക്കറിന്റെ വ്യക്തിത്വത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലെന്നായിരുന്നു രഞ്ജിത് പറഞ്ഞത്. ഗാന്ധിജിയുടെ പേരിനോട് ചേർത്ത് വായിക്കാതെ തന്നെ മികച്ച വ്യക്തിത്വമുള്ളയാളാണ് വിഡി സവർക്കർ എന്നും രഞ്ജിത് സവർക്കർ പറഞ്ഞിരുന്നു.

മോചിപ്പിക്കപ്പെട്ടാല്‍ സമാധാനപരമായി സവര്‍ക്കര്‍ പ്രക്ഷോഭം നടത്തുമെന്നും ഗാന്ധി പറഞ്ഞിരുന്നതായി രാജ്‌നാഥ്‌ സിംഗ്‌  അവകാശപ്പെട്ടിരുന്നു. മഹാത്മാ ഗാന്ധിയും സവര്‍ക്കറും പരസ്‌പര ബഹുമാനമുള്ളവരായിരു്നു. ആര്‍ എസ്‌ എസ്‌ മേധാവി മോഹന്‍ ഭഗവത്‌ പറഞ്ഞിരുന്നു. സവര്‍ക്കറെ മോശമായി ചിത്രീകരിച്ചവരുടെ അടുത്ത ലക്ഷ്യം, സ്വാമി വിവേകാനന്ദന്‍, സ്വാമി ദയാനന്ദ സ്വരസ്വതി, യോഗി അരവിന്ദ്‌ എന്നിവരായിരുന്നുവെന്നും ഭാഗവത് കുറ്റപ്പെടുത്തി. സവര്‍ക്കറെ കുറിച്ചുള്ള പുസ്‌തക പ്രകാശന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു ഇരുവരുടെയു ഈ പരാമർശങ്ങൾ.

Follow Us:
Download App:
  • android
  • ios