Asianet News MalayalamAsianet News Malayalam

ഓരോ അറിയിപ്പിനും 'ജയ് ഹിന്ദി'ന്റെ അകമ്പടി ; ജീവനക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി എയര്‍ ഇന്ത്യ

പൈലറ്റ് ഉൾപ്പടെ ക്യാബിൻ ജീവനക്കാർക്കും ഈ നിർദ്ദേശം ബാധകമാണ്. അശ്വനി ലോഹാനി എയ‍ർ ഇന്ത്യയുടെ ചെയർമാനായി ചുമതലയേറ്റതിനു പിറകെയാണ് പുതിയ നിർദ്ദേശം

say Jai Hind after every flight announcement directs air india
Author
New Delhi, First Published Mar 4, 2019, 10:42 PM IST

ദില്ലി: ജീവനക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി എയര്‍ ഇന്ത്യ. യാത്രക്കാർക്ക് ഓരോ അറിയിപ്പും നൽകിയ ശേഷം ജയ്ഹിന്ദ് പറയണം എന്നാണ് ജീവനക്കാർക്ക്  നല്‍കിയിരിക്കുന്ന പുതിയ നിർദ്ദേശം. പൈലറ്റ് ഉൾപ്പടെ ക്യാബിൻ ജീവനക്കാർക്കും ഈ നിർദ്ദേശം ബാധകമാണ്. അശ്വനി ലോഹാനി എയ‍ർ ഇന്ത്യയുടെ ചെയർമാനായി ചുമതലയേറ്റതിനു പിറകെയാണ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്.2 016 ൽ  മുൻപ്  എയർ ഇന്ത്യ ചെയർമാനായി സേവനമനുഷ്ടിച്ച അവസരത്തിലും അശ്വിനി ലോഹാനി സമാന നി‍ർദ്ദേശം ജീവനക്കാർക്ക് നൽകിയിരുന്നു.

Follow Us:
Download App:
  • android
  • ios