സീനിയോറിറ്റിക്ക് അല്ല മികവിനാണ് മുൻതൂക്കം നൽകേണ്ടതെന്ന് നിലപാടിലുറച്ച് സുപ്രീംകോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാരിന് വീണ്ടും ഫയൽ അയച്ചു.
ദില്ലി: ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസിനെയും ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ എസ് ബൊപ്പണ്ണയെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് കൊളീജിയം.
സീനിയോറിറ്റിക്ക് അല്ല മികവിനാണ് മുൻതൂക്കം നൽകേണ്ടതെന്ന് നിലപാടിലുറച്ച് സുപ്രീംകോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാരിന് വീണ്ടും ഫയൽ അയച്ചു. നേരത്തേ നിയമന ശുപാർശ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം ഫയൽ മടക്കിയിരുന്നു.
സുപ്രീംകോടതി കൊളീജിയം രണ്ടാമതും ഫയൽ അയക്കുന്ന സാഹചര്യങ്ങളിൽ നിയമനങ്ങൾ അംഗീകരിക്കുകയാണ് കീഴ്‌വഴക്കം. കഴിഞ്ഞമാസം പന്ത്രണ്ടിനാണ് രണ്ടുപേർക്കും സ്ഥാനക്കയറ്റം നൽകാൻ കൊളീജിയം തീരുമാനിച്ചത്.
